മോളിവുഡില്‍ നിന്ന് അടുത്ത ക്യാമ്പസ് പ്രണയ ചിത്രം; പ്രേംപാറ്റ നവംബര്‍ 27 ന്

Published : Oct 14, 2026, 07:05 PM IST
prem patta malayalam movie from november 27

Synopsis

ആയിഷ, ED എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമ

കോളേജ് എൻ.എസ്.എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയ സിനിമയായ 'പ്രേംപാറ്റ' നവംബർ 27 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തുകൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം മോളിവുഡിൽ നിന്നും വരുന്ന ക്യാമ്പസ് പ്രണയ ചിത്രം എന്ന പ്രത്യേകത പ്രേംപാറ്റയ്ക്കുണ്ട്. ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയെ അണിനിരത്തിക്കൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്നത്. ഇവരെ കൂടാതെ നാൽപ്പതോളം പുതു യുവമുഖങ്ങൾ പ്രേംപാറ്റയിലുണ്ട്. യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിര തന്നെ പ്രേംപാറ്റയിലുണ്ട്.

ആയിഷ, ED എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്രേംപാറ്റ’. മലയാളി ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിൻ്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവ് കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ്.

സ്റ്റണ്ട് - കലൈ കിംഗ്സൺ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, കോസ്റ്റ്യൂം - സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഒമർ നവാസി, മേക്കപ്പ് - സുധി സുരേന്ദ്രൻ, നൃത്തസംവിധാനം - പ്രസന്ന മാസ്റ്റർ, ആർട്ട് ഡയറക്ടർ - ശ്രീജു എസ്, സൗണ്ട് ഡിസൈനർ - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് നന്ദിപുലം, ചീഫ് അസോസിയേറ്റ് - സുഹൈൽ എം, വി.എഫ്.എക്സ് - എക്സ് ആൾട്ട് സ്റ്റുഡിയോസ്, പി.ആർ.ഒ - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - സെറീൻ ബാബു & അമൽ സി സദർ, പബ്ലിസിറ്റി - മാഡിസം ഡിജിറ്റൽ, ഡിസൈൻസ് - യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൂപ്പർ ഹിറ്റ് ചിത്രം 'വാഴ 2' സംവിധായകൻ സവിൻ സാ ഇനി നായകൻ; 'ഗുലാബ് ' ചിത്രീകരണം ഉടൻ
നിർമ്മാതാവിൽ നിന്ന് നടനിലേക്ക്; ‘EYES’ൽ ഞെട്ടിക്കുന്ന പ്രകടനവുമായി ടി. ആർ. ഷംസുദ്ദീൻ