നിർമ്മാതാവിൽ നിന്ന് നടനിലേക്ക്; ‘EYES’ൽ ഞെട്ടിക്കുന്ന പ്രകടനവുമായി ടി. ആർ. ഷംസുദ്ദീൻ

Published : Oct 14, 2026, 05:24 PM IST
Eyes Web Series

Synopsis

പ്രമുഖ മലയാള ചലച്ചിത്ര നിർമ്മാതാവ് ടി. ആർ. ഷംസുദ്ദീൻ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച 'EYES' എന്ന സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരീസിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുന്നു.

മലയാള സിനിമയിൽ അഭിനേതാക്കൾ നിർമ്മാണരംഗത്തേക്ക് ചുവടുവെക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ നിർമ്മാതാവിന്റെ കുപ്പായത്തിൽ നിന്ന് അഭിനേതാവിന്റെ വേഷത്തിലേക്ക് മാറി പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ടി. ആർ. ഷംസുദ്ദീൻ. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരീസായ ‘EYES’ലൂടെയാണ് അദ്ദേഹം അഭിനയരംഗത്തും ശ്രദ്ധേയനാകുന്നത്.

നിർമ്മാണരംഗത്തും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് അദ്ദേഹം. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബെൽറ്റ്’ ആണ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ റിലീസ്, ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്, കൂടാതെ കേരള ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റുകളായ ‘1983’, ‘ക്വീൻ’, ‘കാണെക്കാണെ’ തുടങ്ങി മലയാളികൾക്ക് സുപരിചിതമായ നിരവധി ഹിറ്റുകൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്, ടി. ആർ. ഷംസുദ്ദീൻ ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെ അമരക്കാരനായി സിനിമയുടെ പിന്നണിയിൽ സജീവമായിരുന്ന അദ്ദേഹം, ഇത്തവണ ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നത് തികച്ചും വ്യത്യസ്തമായൊരു കഥാപാത്രവുമായാണ്.

‘EYES’ൽ ടോക്സിക് സ്വഭാവമുള്ള കാമുകനായാണ് ഷംസുദ്ദീൻ പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രത്തിന്റെ സങ്കീർണമായ മാനസികാവസ്ഥകളും നെഗറ്റീവ് സ്വഭാവവും അതിസൂക്ഷ്മമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. അമിതാഭിനയത്തിന്റെ അംശങ്ങളില്ലാതെ, സ്വാഭാവികമായ ഭാവപ്രകടനങ്ങളിലൂടെയും ശരീരഭാഷയിലൂടെയും കഥാപാത്രത്തിന് വിശ്വസനീയത നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

പ്രണയത്തിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന ടോക്സിക് സ്വഭാവത്തിന്റെ വിവിധ തലങ്ങൾ തുറന്നുകാട്ടുന്ന കഥാപാത്രം, സീരീസിന്റെ ത്രില്ലർ സ്വഭാവത്തിന് കൂടുതൽ കരുത്തേകുന്നു. ആദ്യ അഭിനയസംരംഭത്തിൽ തന്നെ ഇത്രയും സങ്കീർണമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ നിർമ്മാണത്തിൽ മാത്രമല്ല, അഭിനയത്തിലും തനിക്ക് വ്യക്തമായ ഇടമുണ്ടെന്ന് തെളിയിക്കുകയാണ് ഷംസുദ്ദീൻ.

മലയാളത്തിൽ നിന്ന് സോണി ലിവിലെത്തിയ ‘EYES’ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുമ്പോൾ, സീരീസിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നായി ഷംസുദ്ദീന്റെ കഥാപാത്രവും മാറുകയാണ്. പതിവ് വില്ലൻ സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി, യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന അവതരണമാണ് ഈ കഥാപാത്രത്തെ വേറിട്ടുനിർത്തുന്നത്.

നിർമ്മാതാവെന്ന നിലയിൽ മലയാള സിനിമയിൽ സ്വന്തമായൊരു സ്ഥാനം നേടിയ ഷംസുദ്ദീൻ, ഇനി അഭിനേതാവെന്ന നിലയിലും പ്രേക്ഷകരുടെ പ്രതീക്ഷ ഉയർത്തുകയാണ്. ക്യാമറയ്ക്ക് പിന്നിലെ പരിചയസമ്പത്തുമായി ക്യാമറയ്ക്ക് മുന്നിലെത്തിയ അദ്ദേഹത്തിന്റെ ഈ പുതിയ ചുവടുവെപ്പ് മലയാള സിനിമയിൽ ശ്രദ്ധേയമാവുകയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രണ്ടാമത് മാക്ട- രാജഗിരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു
അജാസ്- ബിബിൻ ജോർജ്- ഭ​ഗത് ചിത്രം 'ബ്ലാക്ക് ബോർഡി'ന്റെ ഷൂട്ടിം​ഗ് പൂർത്തിയായി