പ്രേമിക്കാന്‍ നസ്ലിനും മമിതയും: 'പ്രേമലു' പുതിയ അപ്ഡേറ്റ്.!

Published : Dec 01, 2023, 03:07 PM IST
പ്രേമിക്കാന്‍ നസ്ലിനും മമിതയും:  'പ്രേമലു' പുതിയ അപ്ഡേറ്റ്.!

Synopsis

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൊച്ചി: തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം 'പ്രേമലു' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്  പ്രേമലു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിന്റെ ക്യാമറ അജ്മൽ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രൻ ,കോസ്റ്റ്യൂം ഡിസൈൻസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ലിറിക്സ് സുഹൈൽ കോയ, ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി.

പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റീചാർഡ് ,  വി എഫ് എക്സ് - എഗ് വൈറ്റ് വിഎഫ്എക്സ്,  ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത് ഭാവന റിലീസ് ഫെബ്രുവരിയിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

'താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല': കമന്‍റിന് കടുത്ത മറുപടി നല്‍കി അഭയ

'വിജയ്‍യുടെ മകന്‍റെ ആദ്യ സംവിധാന സംരംഭം നന്നാവുമോ'? പുതിയ വിവരം അറിഞ്ഞ പ്രേക്ഷകര്‍ ചോദിക്കുന്നു
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മാർക്കുകൾ വെറും സംഖ്യകൾ, സമ്മർദം ചുമലിലേറ്റരുത്'; മകൾക്ക് ആശംസകൾ നേർന്ന് ഗായത്രി
ബാഹുബലിയും ആര്‍ആര്‍ആറും അല്ല. ഒടിടിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെലുങ്ക് ചിത്രം മറ്റൊന്ന്