Asianet News MalayalamAsianet News Malayalam

'വിജയ്‍യുടെ മകന്‍റെ ആദ്യ സംവിധാന സംരംഭം നന്നാവുമോ'? പുതിയ വിവരം അറിഞ്ഞ പ്രേക്ഷകര്‍ ചോദിക്കുന്നു

എന്നാല്‍ ചിത്രം  ലൈക്ക പ്രൊഡക്ഷന്‍സ്  പ്രഖ്യാപിച്ചത് മുതല്‍ നെപ്പോട്ടിസം ആരോപണം ശക്തമാണ്. വിജയിയുടെ മകനായതിനാലാണ് ആദ്യ പടം തന്നെ  ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കാന്‍ അവസരം ലഭിച്ചത് എന്നാണ് പലരും ആരോപിച്ചത്. 

Son of actor Vijay jason sanjay who directs Tamil films without knowing Tamil vvk
Author
First Published Nov 30, 2023, 2:50 PM IST

ചെന്നൈ: വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍ ബി​ഗ് സ്ക്രീനിൽ എത്താൻ ഒരുങ്ങുന്നുവെന്ന വാർത്ത വളരെ കൌതുകത്തോടെയാണ് തമിഴകം കേട്ടത്. നടനായി ദളപതിയുടെ മകന്‍ അരങ്ങേറും എന്നാണ് തമിഴ് സിനിമ ലോകം കരുതിയതെങ്കിലും  സംവിധായകനായാണ് ജയ്സൺ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് താരപുത്രന്റെ ചിത്രം നിർമിക്കുക എന്ന വാര്‍ത്ത വന്നിട്ട് മൂന്ന് മാസത്തോളമായി. ചിത്രത്തിന്‍റെ മറ്റ് അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമ ലോകം.

ചിത്രത്തിലെ കാസ്റ്റിംഗ് ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് വിവരം. ആദ്യം ചിത്രത്തിലെ പ്രധാനതാരമായി കേട്ടത് ധ്രുവ് വിക്രം ആകും എന്നാണ്. സംവിധായകന്‍ എസ് ഷങ്കറിന്റെ മകൾ അതിദിയാണ് നായികയായി എത്തുക. എ ആർ റഹ്മാന്റെ മകൻ അമീൻ ആകും ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ സം​ഗീതം ഒരുക്കുക എന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഇതിലൊന്നും സ്ഥിരീകരണം വന്നിട്ടില്ല. അവസാനമായി വിജയ് സേതുപതിയുടെ പേരും ജേസണ്‍ സഞ്ജയ്‍  ചിത്രത്തില്‍ എന്ന രീതിയില്‍ ഉയര്‍ന്നു വന്നിരുന്നു.

എന്നാല്‍ ചിത്രം  ലൈക്ക പ്രൊഡക്ഷന്‍സ്  പ്രഖ്യാപിച്ചത് മുതല്‍ നെപ്പോട്ടിസം ആരോപണം ശക്തമാണ്. വിജയിയുടെ മകനായതിനാലാണ് ആദ്യ പടം തന്നെ  ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കാന്‍ അവസരം ലഭിച്ചത് എന്നാണ് പലരും ആരോപിച്ചത്. സാധാരണ പുതുമുഖങ്ങളുമായി ചേര്‍ന്ന് പടം ചെയ്യാറില്ല ലൈക്ക. ലൈക്കയുടെ സുബാസ്കരന്‍ നേരിട്ട് ജേസണുമായി കരാര്‍ ഒപ്പിടാന്‍ എത്തിയത് തന്നെ നെപ്പോട്ടിസമായി ആരോപിച്ചിരുന്നു. എന്നാല്‍ ലണ്ടനില്‍ സിനിമ പഠിച്ച ജേസണ്‍ സഞ്ജയിക്ക് പടം ചെയ്യാന്‍ യോഗ്യതയുണ്ടെന്നാണ് വിജയ് ആരാധകര്‍ വാദിച്ചത്. 

ജേസണ്‍ സഞ്ജയ്‍  എന്നത് വിജയിയുടെ മകന്‍ എന്ന രീതിയില്‍ അല്ലാതെ ചന്ദ്രശേഖറുടെ പേരമകനായി കാണണം. അദ്ദേഹം വലിയ ഡയറക്ടറാണ്. പിന്നെ വിജയിയുടെ മകനായതിനാല്‍ സഞ്ജയിക്ക് അവസരം ലഭിച്ചുവെന്ന ആക്ഷേപം ഭാവിയില്‍ വന്നേക്കാം. അത്തരത്തില്‍ നോക്കിയാല്‍ നെപ്യൂട്ടിസം ആരോപണമൊക്കെ വരും എന്നാണ് ഇതിനെക്കുറിച്ച് ഫിലിം ജേര്‍ണലിസ്റ്റ് ബിസ്മി പറഞ്ഞത്. 

ഈ പടം പരാജയപ്പെട്ടാല്‍ വലിയ വിമര്‍ശനം വരും, ചിത്രം വിജയിച്ചാല്‍ പ്രശംസയും ലഭിക്കും. ഇത്തരക്കാര്‍ താരങ്ങളുടെ മക്കള്‍ എന്നതിനാല്‍ അവസരത്തിന് വേണ്ടി അലയേണ്ടി വരില്ല. അത് വേഗം ലഭിക്കും. എന്നാല്‍ ഇവര്‍ എന്ത് ചെയ്താലും അച്ഛന്‍റെ പേരില്‍ കൂടിയാണ് കറപറ്റുക. പിതാവിന്‍റെ പേരിലെ ആനുകൂല്യം പറ്റുന്നുണ്ടെങ്കില്‍ അത് മൂലം ലഭിക്കുന്ന വിമര്‍ശനവും കേള്‍ക്കേണ്ടി വരും എന്നും നെപ്പോട്ടിസം വിവാദത്തില്‍ അന്ന് ബിസ്മി പറഞ്ഞു.

അതേ സമയം വിജയ് ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചില തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇത് പ്രകാരം ജേസണ്‍ സഞ്ജയിക്ക് തമിഴ് വായിക്കാനും, എഴുതാനും അറിയില്ല എന്നാണ് പറയുന്നത്. തന്‍റെ ചിത്രത്തിന്‍റെ തിരക്കഥ ജേസണ്‍ സഞ്ജയ് ഇംഗ്ലീഷിലാണ് എഴുതുന്നത്. അത് പിന്നീട് തമിഴിലേക്ക് മാറ്റുകയാണ്. ഇത്തരം പ്രശ്നങ്ങളാലാണ് ചിത്രത്തിന്‍റെ മറ്റ് പ്രഖ്യാപനങ്ങള്‍ വൈകുന്നതത്രെ. എന്നാല്‍ തമിഴില്‍ ചലച്ചിത്രം പിടിക്കാന്‍ തമിഴ് അറിയണോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്. പക്ഷെ എന്നും തമിഴ് മക്കളെ എന്ന് വിളിക്കുന്ന വിജയിയുടെ മകന് തമിഴ് അറിയാത്തത് പ്രശ്നമല്ലെ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

അതേ സമയം മകന്‍റെ സംരംഭം സംബന്ധിച്ച് വിജയ് ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സിനിമ ലോകത്തെ പലരും  ജേസണ്‍ സഞ്ജയിയെ അഭിനന്ദിച്ചപ്പോള്‍ വിജയ് അതും  ചെയ്തില്ലെന്നാണ് വിവരം. അതേ സമയം ലണ്ടനിലുള്ള വിജയിയുടെ അമ്മാവന്‍ വഴിയാണ് ലൈക്കയുമായി  ജേസണ്‍ സഞ്ജയ്‍ കരാറില്‍ എത്തിയതെന്നും. ഇത്തരം ഒരു പദ്ധതിയുടെ കാര്യം വിജയ് അറിഞ്ഞില്ലെന്നും ഒരു ഗോസിപ്പ് കോളിവുഡിലുണ്ട്. 

'താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല': കമന്‍റിന് കടുത്ത മറുപടി നല്‍കി അഭയ

നടന്‍ രൺദീപ് ഹൂഡയ്ക്കും നടി ലിൻ ലൈഷ്‌റാമിനും മണിപ്പൂര്‍ രീതിയില്‍ വിവാഹം

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios