'പ്രേംപാറ്റ'; റിലീസ് ഒക്ടോബറിൽ... ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി

Published : Jun 18, 2026, 10:07 AM IST
Prempatta

Synopsis

ജോമോൻ ജ്യോതിറാണ് ചിത്രത്തിലെ നായകൻ.

യുവത്വത്തിന്റെ നിറങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം 'പ്രേംപാറ്റ' ഈ വർഷം ഒക്ടോബറിൽ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ ജോമോൻ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് അനൗൺസ്മെന്റ് പ്രഖ്യാപിച്ചത്. കുളിക്കുന്നതിനിടയിൽ കുളിമുറിയിൽ നിന്ന് എത്തിനോക്കുന്ന ജോമോൻ... വേണ്ടപ്പെട്ട അല്ലെങ്കിൽ കാത്തിരുന്ന ആരെയോ കണ്ടതിന്റെ സന്തോഷം, ആവേശം ഒക്കെ നിറഞ്ഞ മുഖം....യുവത്വത്തിന്റെ ഇഷ്ടതാരമായ ജോമോന്റെ ലുക്ക് ചിത്രം രസകരമാണെന്ന സൂചന നൽകുന്നു.

തന്റെ രചനകൾ കൊണ്ട് വായനക്കാരെ രസിപ്പിക്കുന്ന ലിജീഷ് കുമാറും ആമീർ പള്ളിക്കലും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് 'പ്രേംപാറ്റ'യെ കുറിച്ച് പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. ലിജീഷ് കുമാർ തിരക്കഥ ഒരുക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ' ഒരു എൻ.എസ്.എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പൂർണ യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ്. പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങൾ എന്നിവ നിറഞ്ഞ ഒരു ക്യാംപസ് ലൈഫ് അനുഭവം സിനിമ നൽകുമെന്ന സൂചനയാണ് ഇതുവരെ പുറത്തുവിട്ട പോസ്റ്റുകളിൽ നിന്നും ലഭിക്കുന്നത്.

മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നതാണ് മറ്റൊരു പ്രത്യേകത. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ് വി.പി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, അശ്വിൻ വിജയൻ തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയും ഡിജിറ്റൽ കണ്ടന്റ് ലോകവും തമ്മിലുള്ള പുതിയ കൂട്ടായ്മയായാണ് ഇതിനെ സിനിമാപ്രേമികൾ വിലയിരുത്തുന്നത്.

സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്.വരികൾuu സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രണദിവെ നിർവഹിക്കുമ്പോൾ എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ് കൈകാര്യം ചെയ്യുന്നു.സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമ്മാതാവാകുന്ന "പ്രേംപാറ്റ"യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി. കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമ എന്ന പ്രത്യേകതയും പ്രേംപാറ്റക്കുണ്ട് .ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി.കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈനർ വിഷ്ണു സുജാതൻ. മേക്കപ്പ് സുധി സുരേന്ദ്രൻ. ചീഫ് അസോസിയേറ്റ് സുഹൈൽ എം. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം. വി എഫ് എക്സ് മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്. എസ് എഫ് എക്സ് ഗണേഷ് ഗംഗാധരൻ. കളറിസ്റ്റ് ശ്രീക് വാര്യർ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് സെറീൻ ബാബു, അമൽ സി സദാർ . പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. കോഴിക്കോടും തൃശൂരുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്റുകളിൽ എത്തിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മരണം പുൽകി മണിക്കൂർ തികയ്ക്കും മുൻപേ എന്നെ ചാരമാക്കണം..'; ആവശ്യവുമായി നടൻ മഹേഷ്‌ നായർ
'എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ'; അതുൽ വ്ലോ​ഗ്സിനെതിരെ ലക്ഷ്മി പ്രിയ