
ദില്ലി: എൺപതാം പിറന്നാൾ ആഘോഷിക്കുന്ന അമിതാഭ് ബച്ചന് ആശംസകളുമായി പ്രധാനമന്ത്രി മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ''അമിതാഭ് ബച്ചന് സന്തോഷകരമായ 80-ാം ജന്മദിനാശംസകൾ. തലമുറകളിലുടനീളം പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര വ്യക്തിത്വങ്ങളിലൊന്നാണ് അദ്ദേഹം. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ.'' എന്നാണ് പ്രധാനമന്ത്രിയുടെ ആശംസാ വാചകങ്ങൾ. ചലച്ചിത്ര മേഖലയിലെ മാത്രമല്ല, സമൂഹത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് ബച്ചന് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്.
കവിയായ ഹരിവംശ് റായ് ബച്ചന്‍റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്‍റെയും മൂത്ത പുത്രന്‍റെ ആദ്യ സിനിമാ വേഷം മൃണാൾ സെന്നിന്‍റെ വിഖ്യാതമായ 'ഭുവൻ ഷോ'മിന്‍റെ ആഖ്യാതാവായിട്ട്. ശബ്ദസൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവ്, അമിതാഭ് ശ്രീവാസ്തവ ബച്ചൻ എന്ന അമിതാഭ് ബച്ചൻ അതേ ശബ്ദത്തിന്‍റെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമയിലെ ചക്രവർത്തി കസേരയിലേക്ക് ആദ്യ ചുവട് വെച്ചത്. കഥാപാത്രമായുള്ള അരങ്ങേറ്റം കെ എ അബ്ബാസിന്‍റെ 'സാത് ഹിന്ദുസ്താനി'യിൽ. ഉത്പൽ ദത്ത്, മധു, അൻവർ അലി, ജലാൽ ആഗ തുടങ്ങിയ പ്രമുഖർക്കൊപ്പം തുടക്കക്കാരന്‍റെ ആകുലതകളില്ലാതെ അമിതാഭ് അഭിനയിച്ചു. മെലിഞ്ഞ് കൊലുന്നനെ നീണ്ട പുതിയ നടൻ പ്രേക്ഷക പ്രിയം നേടുന്നത് ഹൃഷികേശ് മുഖർജിയുടെ 'ആനന്ദി'ൽ. അന്നത്തെ സൂപ്പർതാരം രാജേഷ് ഖന്നയുടെ നായക കഥാപാത്രത്തിന്‍റെ സ്നേഹിതനായെത്തിയ ഡോക്ടർ ഭാസ്കറായി അമിതാഭ് മിന്നി. പിന്നീടിങ്ങോട്ട് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമാകുകയായിരുന്നു അമിതാഭ് ബച്ചന്‍.
എണ്‍പതിലും സൂപ്പര്‍ മെഗാസ്റ്റാര്‍; പിറന്നാള്‍ നിറവില്‍ അമിതാഭ് ബച്ചന്‍
ഇന്ത്യന്‍ സിനിമയുടെ പിതാമഹന്‍; അമിതാഭ് ബച്ചന് എണ്‍പതാം പിറന്നാള്‍