ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന സ്‍പെൻസര്‍, ടീസറിന് മികച്ച പ്രതികരണം

Published : Aug 27, 2021, 05:06 PM IST
ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന സ്‍പെൻസര്‍, ടീസറിന് മികച്ച പ്രതികരണം

Synopsis

ഡയാന രാജകുമാരിയുടെ ജീവിതകഥയുമായി എത്തുന്ന സ്‍പെൻസര്‍ ടീസര്‍.


ഡയാന രാജകുമാരിയുടെ സംഭവബഹുലമായ ജീവിതം പറയുന്ന സിനിമയാണ് സ്‍പെൻസര്‍. പാബ്രോ ലറെയ്‍ൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവാഹത്തിന് ശേഷമുള്ള ഡയാന രാജകുമാരിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ക്രിസ്റ്റെൻ സ്റ്റെവാര്‍ട് ആണ് ഡയാനയായി ചിത്രത്തില്‍ അഭിനയിക്കുന്നത്. നവംബര്‍ അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക. ചാള്‍സ് രാജകുമാരനായി ജാക് ഫാര്‍തിങ് ആണ് അഭിനയിക്കുന്നത്. തിമോത്തി സ്‍പാള്‍, ഷോണ്‍ ഹാരിസ്, സാലി ഹോകിൻസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

തിയറ്ററില്‍ തന്നെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

വെനീത് ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടിയിലും ഗംഭീര പ്രതികരണങ്ങൾ നേടി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; ഒർജിനൽ സൗണ്ട് ട്രാക്ക്
ഗംഭീര പ്രേക്ഷക പ്രതികരണങ്ങളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി 'ദി തേർഡ് മർഡർ' വിജയത്തിലേക്ക്