Prithviraj about Kaduva Movie : കൈമുറിഞ്ഞ് പൃഥ്വിരാജ്, 'കടുവ'യിലെ ആക്ഷനെ കുറിച്ച് താരം

Web Desk   | Asianet News
Published : Dec 16, 2021, 08:55 AM ISTUpdated : Feb 20, 2023, 10:47 AM IST
Prithviraj about Kaduva Movie : കൈമുറിഞ്ഞ് പൃഥ്വിരാജ്, 'കടുവ'യിലെ ആക്ഷനെ കുറിച്ച് താരം

Synopsis

'കടുവ' എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പൃഥ്വിരാജ്.

പൃഥ്വിരാജ് (Prithviraj) നായകനാകുന്ന ചിത്രമാണ് 'കടുവ'. ഷാജി കൈലാസാണ് (Shaji Kailas) ചിത്രം സംവിധാനം ചെയ്യുന്നത്. 'കടുവ' (Kaduva) എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പൃഥ്വിരാജ് തന്നെ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ ഷൂട്ടിംഗിനിടെ (shooting) തനിക്ക് മുറിവേറ്റതിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.

മുറിവുകളും വേദനകളും. ഒരു ആക്ഷൻ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങിയിരുന്നു. അതിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. സ്‍നേഹിക്കുന്നുവെന്നുമാണ് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറയുന്നത്. 'കടുവ' എന്ന ചിത്രത്തിന്റെ രാത്രി ഷൂട്ടിംഗിനെ കുറിച്ചാണ് പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്. കനല്‍ കണ്ണനാണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടര്‍.  'കടുവക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 'ആദം ജോണി'ന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. 'കടുവ' എന്ന ചിത്രത്തിന്റെ പ്രദര്‍ശനം എറണാകുളം സബ്‍കോടതി തല്‍ക്കാലം തടഞ്ഞിരുന്നു.

വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'കടുവ' എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ