
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ(Allu Arjun) ചിത്രമാണ് പുഷ്പ(Pushpa). ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യഭാഗം തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ മോഹൻലാലിനെ(Mohanlal) പറ്റി അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ എന്ന നടനെ ഇഷ്ടമല്ലാത്ത ഒരു നടൻ പോലും തെന്നിന്ത്യയിൽ ഉണ്ടാകില്ലെന്നും താൻ കുട്ടികാലം മുതൽ കാണുന്ന സൂപ്പർ താരമാണ് അദ്ദേഹമെന്നും അല്ലു പറഞ്ഞു. പുഷ്പയുടെ റിലീസിന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റിലായിരുന്നു അല്ലുവിന്റെ പ്രതികരണം.
'മോഹൻലാൽ സാറിനെ ഇഷ്ടമല്ലാത്ത ഒറ്റ തെന്നിന്ത്യൻ നടൻ പോലും ഉണ്ടാകില്ല. നമ്മൾ എല്ലാവരും ഇവരെ കണ്ടാണ് വളർന്നത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ ഇവരായിരുന്നു ഞാൻ കണ്ടിരുന്ന സൂപ്പർസ്റ്റാറുകൾ. അതിനാൽ തന്നെ അവരെ ഇഷ്ടപെടാതിരിക്കാൻ കാരണമില്ല', എന്നാണ് അല്ലു അർജുൻ പറഞ്ഞത്.
Read Also: Fahadh in Pushpa : എന്തുകൊണ്ട് 'പുഷ്‍പ'യിലെ വില്ലനായി ഫഹദ്? അല്ലു അര്‍ജുന്‍റെ മറുപടി
അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി അഭിനയിക്കുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് നടന്‍ ഫഹദ് ഫാസില്‍ എത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
Read More: Pushpa song : പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നു; പുഷ്പയിലെ സാമന്തയുടെ ഡാന്‍സിനെതിരെ പരാതി