Bro Daddy : 'ഇവരെ പോലൊരു കോമ്പിനേഷൻ വേറെ ഇല്ല'; 'ബ്രോ ഡാഡി' ഗാനത്തെക്കുറിച്ച് പൃഥ്വിയും ദീപക് ദേവും

Web Desk   | Asianet News
Published : Jan 20, 2022, 12:23 PM ISTUpdated : Jan 20, 2022, 12:31 PM IST
Bro Daddy : 'ഇവരെ പോലൊരു കോമ്പിനേഷൻ വേറെ ഇല്ല'; 'ബ്രോ ഡാഡി' ഗാനത്തെക്കുറിച്ച് പൃഥ്വിയും ദീപക് ദേവും

Synopsis

ഇന്ന് ആറ് മണിക്കാകും ടൈറ്റിൽ സോം​ഗ് റിലീസ് ചെയ്യുക.

സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ബ്രോ ഡാഡി(Bro Daddy). ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്(Prithviraj) സംവിധാനം ചെയ്യുന്നുവെന്നതാണ് ചിത്രത്തിന്‍റെ ഒരു പ്രധാന ആകർഷണം. ഇന്ന് ചിത്രത്തിന്റെ ടൈറ്റിൽ സോം​ഗ് റിലീസ് ചെയ്യുകയാണ്. അച്ഛനും മകനും തമ്മിലുള്ള സംഭാഷണ രീതിയാണ് പാട്ട്. മോഹൻലാലും പൃഥ്വിരാജും ചേർന്നാണ് ഗാനം ആലപിക്കുന്നത്. ഈ അസരത്തിൽ ഈ ​ഗാനത്തെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും പറയുകയാണ് പൃഥ്വിരാജും സംഗീത സംവിധായകൻ ദീപക് ദേവും.

"ഒറിജിനൽ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്ന രണ്ട് മൂന്നു സീനുകൾ മാറ്റേണ്ടി വന്നപ്പോൾ അത് എങ്ങനെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാം എന്ന ചിന്ത വന്നപ്പോഴാണ് 'പറയാതെ വന്നെൻ..' എന്ന പാട്ടിനെ കുറിച്ച് ആലോചിക്കുന്നത്. അതുപോലെ തന്നെയാണ് ഈ ടൈറ്റിൽ സോങ്ങും. സിനിമയുടെ കാസ്റ്റിംഗ് എല്ലാം കഴിഞ്ഞാണ് ഇതിന്റെ ടൈറ്റിൽ ഗാനം ഒരു രണ്ട് മിനിറ്റ് അനിമേഷനായി ചെയ്‌താൽ കൊള്ളാമെന്ന് ആലോചിക്കുന്നത്. ഭാഗ്യ എന്ന ഒരു അനിമേഷൻ ആർട്ടിസ്റ്റാണ് പാട്ടിന്റെ പിന്നിൽ. ദീപക്കാണ് അച്ഛൻ മകൻ സംഭാഷണം കൊണ്ടുവരാമെന്ന് പറഞ്ഞത്", പൃഥ്വിരാജ് പറയുന്നു.

"അച്ഛനും മകനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് സോങ് ആണ് ഇത്. അതിൽ പാട്ടു പാടാൻ ആരെ വെക്കും എന്നത് ഒരു വലിയ ചോദ്യചിന്നമായിരുന്നു. പൃഥ്വിയെ എനിക്ക് കുറച്ചു വർഷമായി പരിചയമുള്ളതുകൊണ്ട് ഒരു കാര്യം ചെയ്യണമെന്ന് പറഞ്ഞാൽ അതൊഴിച്ച് ബാക്കിയെല്ലാം ചെയ്യും, അത് പറ്റില്ല എന്ന് പറയുകയും ചെയ്യും. അതുകൊണ്ട് ഞാൻ മനഃപൂർവ്വം എന്റെ ആഗ്രഹം അറിയിച്ചില്ല. ഇനി പൃഥ്വി തന്നെ അത് ചെയ്യാം എന്ന് പറഞ്ഞാൽ അത് വേണ്ട എന്ന് പറയാം എന്നും ഞാൻ കരുതി. പൃഥ്വി തന്നെയാണ് പറയുന്നത് താനും ലാലേട്ടനും കൂടെ ഈ പാട്ട് പാടട്ടെ എന്ന്. അങ്ങനെയാണ് റെക്കോർഡ് ചെയ്യുന്നത്. ചെയ്തു വന്നപ്പോൾ ഇവരെ രണ്ടുപേരേക്കാളും നല്ലൊരു കോമ്പിനേഷൻ വേറെ ഇല്ല എന്നുതന്നെ തോന്നി", ദീപക് പറഞ്ഞു.

ഇന്ന് ആറ് മണിക്കാകും ടൈറ്റിൽ സോം​ഗ് റിലീസ് ചെയ്യുക. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയാണ് ബ്രോ ഡാഡിയിൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും