Major Ravi : പ്രാര്‍ത്ഥനകള്‍ക്ക് നന്ദി, സുഖം പ്രാപിച്ച് വരുന്നു; മേജര്‍ രവി

Web Desk   | Asianet News
Published : Jan 20, 2022, 11:08 AM ISTUpdated : Jan 20, 2022, 11:13 AM IST
Major Ravi : പ്രാര്‍ത്ഥനകള്‍ക്ക് നന്ദി, സുഖം പ്രാപിച്ച് വരുന്നു; മേജര്‍ രവി

Synopsis

ഡിസംബറിലാണ് താൻ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരം മേജർ രവി അറിയിച്ചത്. 

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക്(Kidney Transplantation Surgery)ശേഷം സുഖം പ്രാപിച്ച് വരുന്നതായി സംവിധായകനും നടനുമായ മേജർ രവി(Major Ravi). എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദിയെന്നും മേജർ രവി കുറിച്ചു.

'എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. ശസ്ത്രക്രിയയ്ക്ക് ശേഷം ഞാൻ ദിവസം തോറും മെച്ചപ്പെട്ടുവരികയാണ്. എല്ലാവരെയും ഞാൻ ഉടൻ എഫ്ബി ലൈവിൽ കാണാം..എല്ലാവരെയും സ്നേഹിക്കുന്നു. ജയ് ഹിന്ദ്!', എന്നാണ് മേജർ രവി കുറിച്ചത്. 

ഡിസംബറിലാണ് താൻ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരം മേജർ രവി അറിയിച്ചത്. 'എല്ലാവർക്കും നമസ്കാരം. എന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി', എന്നായിരുന്നു മേജർ രവി അന്ന് കുറിച്ചത്. 

പുനർജനനി എന്ന സിനിയമയിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. 2006ൽ പുറത്തിറങ്ങിയ കീർത്തിചക്ര മികച്ച വിജയം കരസ്ഥമാക്കി. മോഹൻലാൽ ആയിരുന്നു നായകൻ. മേഘം, ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസൻസ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ തുടങ്ങിയ സിനിമകൾ ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്