‘ഭ്രമ’ത്തിന് പാക്കപ്പ്’; രവി കെ ചന്ദ്രന്റെ സിനിമ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് പൃഥ്വിരാജ്

Web Desk   | Asianet News
Published : Mar 07, 2021, 06:42 PM ISTUpdated : Mar 09, 2021, 11:47 AM IST
‘ഭ്രമ’ത്തിന് പാക്കപ്പ്’; രവി കെ ചന്ദ്രന്റെ സിനിമ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് പൃഥ്വിരാജ്

Synopsis

ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാധുന്‍ വലിയ രീതിയല്‍ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ ബോളിവുഡ് ചിത്രമായിരുന്നു. ആയുഷ്മാന്‍ ഖുറാനായായിരുന്നു ചിത്രത്തിലെ നായകന്‍. രാധിക ആപ്ത, തബു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

പൃഥ്വിരാജ് നായകനായ ചിത്രം ഭ്രമത്തിന്റെ ചിത്രീകരണം കഴിഞ്ഞു. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലെ പ്രിയപ്പെട്ട സീനുകളില്‍ ഒന്നിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. രവി കെ ചന്ദ്രന്‍ എന്ന സംവിധായകനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു എന്നും പൃഥ്വി പോസ്റ്റില്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.

ബോളിവുഡില്‍ വന്‍ വിജയമായ അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അഹാനാ കൃഷ്ണന്‍, മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാധുന്‍ വലിയ രീതിയല്‍ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ ബോളിവുഡ് ചിത്രമായിരുന്നു. ആയുഷ്മാന്‍ ഖുറാനായായിരുന്നു ചിത്രത്തിലെ നായകന്‍. രാധിക ആപ്ത, തബു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

#Bhramam Pack up! Was a privilege to work with #RaviKChandran 😊 PS: This is a screen grab from one among the umpteen spectacularly shot scenes in the film! ❤️ Bhramam Movie

Posted by Prithviraj Sukumaran on Saturday, 6 March 2021

പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്, കുരുതി എന്നീ ചിത്രങ്ങളുടെ ഷൂട്ട് നേരത്തെ പൂര്‍ത്തിയായിരുന്നു. നിലവില്‍ കോള്‍ഡ് കേസ് റിലീസിനായി കാത്തിരിക്കുകയാണ്. അദിതി ബാലനാണ് നായിക.ജോജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റാര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷം ചെയ്യുന്നുണ്ട്.  മുരളി ഗോപി തിരക്കഥ എഴുതി നിര്‍മ്മിക്കുന്ന ‘തീര്‍പ്പ്’ എന്ന ചിത്രത്തിലും താരം കേന്ദ്ര കഥാപാത്രമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ‘യുടെ ചിത്രീകരണമാണ് ഇനി തുടങ്ങാനിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തിരിച്ചറിവിന്റെ നോവ്, ആയിരക്കണക്കിന് ആൺമക്കളുടെ പ്രതിനിധിയെയാണ് ഇന്നലെ ധ്യാനിലൂടെ കണ്ടത്'; നടന്റെ വാക്കുകൾ
ഷൂട്ടിം​ഗ് കഴിഞ്ഞില്ല, അപ്പോഴേക്കും റിലീസ് പ്രഖ്യാപിച്ച് ദൃശ്യം 3 ഹിന്ദി; മലയാളത്തിൽ എന്ന് ? ചോദ്യങ്ങളുമായി പ്രേക്ഷകർ