ഇനി ഹോം ക്വാറന്റൈനിലേക്ക്, നിര്‍ദ്ദേശങ്ങള്‍ മറക്കരുത് എന്നും പൃഥ്വിരാജ്

Web Desk   | Asianet News
Published : May 29, 2020, 04:23 PM ISTUpdated : May 29, 2020, 04:32 PM IST
ഇനി ഹോം ക്വാറന്റൈനിലേക്ക്, നിര്‍ദ്ദേശങ്ങള്‍ മറക്കരുത് എന്നും പൃഥ്വിരാജ്

Synopsis

ഏഴു ദിവസമായുള്ള തന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ കാലം അവസാനിച്ചെന്ന് അറിയിച്ച് പൃഥ്വിരാജ്.

മലയാളത്തിന്റെ പ്രിയതാരം, പൃഥ്വിരാജ് കുറച്ചുദിവസമായി ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്രൈനിലാണ്. വിദേശത്ത് ചിത്രീകരണത്തിന് പോയി തങ്ങേണ്ടിവന്നതിനാലാണ് പൃഥ്വിരാജിന് ക്വാറന്റൈനില്‍ കഴിയേണ്ടിവരുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരുന്നു പൃഥ്വിരാജ് അഭിനയിച്ചിരുന്നത്. ജോര്‍ദാനില്‍ ആടുജീവിതത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കേരളത്തിലെത്തിയ പൃഥ്വിരാജ് ക്വാറന്രൈനിലെ വിശേഷങ്ങള്‍ അറിയിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ കാലം ഇന്ന് അവസാനിക്കും എന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

ഏഴ് ദിവസത്തെ എന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ ഇന്ന് അവസാനിക്കും. അടുത്ത ഏഴ് ദിവസം ഹോം ക്വാറന്റൈനിലാണ്. ഹോം ക്വാറന്റൈനും കൃത്യമായി പാലിക്കേണ്ടതാണ് എന്നും പൃഥ്വിരാജ് ഓര്‍മ്മിക്കുന്നു. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിന്റെ ജോലിക്കാര്‍ക്കും അവരുടെ ആതിഥ്യമര്യാദയ്‍ക്കും നന്ദി പറയുന്നു. ഇതിനകം ഹോം ക്വാറന്റൈനില്‍ പോയവര്‍ ഒരു കാര്യം ഓര്‍ക്കണം, വീട്ടിലെത്തുന്നുവെന്ന് പറയുന്നത് നിങ്ങളുടെ ക്വാറന്റൈൻ കാലം അവസാനിച്ചുവെന്ന അര്‍ത്ഥമില്ല. ഹോം ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ആരോഗ്യപ്രവര്‍ത്തര്‍ പറഞ്ഞ തരത്തിലുള്ള രോഗം പിടിക്കാൻ സാധ്യത കൂടുതലുള്ള ആള്‍ക്കാര്‍ വീട്ടിലില്ലെന്ന് ഉറപ്പുവരുത്തണമെന്നും പൃഥ്വിരാജ് പറയുന്നു.

PREV
click me!

Recommended Stories

'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'
സൂര്യ - ജിത്തു മാധവൻ ചിത്രം സൂര്യ 47 ആരംഭിച്ചു, നായികയായി നസ്രിയ