'ലൂസിഫറി'നെ വീഴ്ത്തി, എതിരാളികൾ വന്നിട്ടും വീണില്ല; ആടുജീവിതത്തിലെ 'ഓമനേ..'​ ഗാനം എത്തി

Published : Apr 15, 2024, 03:54 PM IST
'ലൂസിഫറി'നെ വീഴ്ത്തി, എതിരാളികൾ വന്നിട്ടും വീണില്ല; ആടുജീവിതത്തിലെ 'ഓമനേ..'​ ഗാനം എത്തി

Synopsis

പൃഥ്വിരാജിന്റെ നായികയി എത്തിയത് അമല പോളാണ്

പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച് വൻ വിജയത്തിലേക്ക് നയിച്ച ബ്ലെസ്സിയുടെ ആടുജീവിതത്തിലെ പുതിയ വീഡിയോ ​ഗാനം പുറത്തിറങ്ങി. 'ഓമനേ' എന്നു തുടങ്ങുന്ന ഗാനം ചിന്മയിയും വിജയ്‌ യേശുദാസും രക്ഷിത സുരേഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്. 

നജീബും ഭാര്യയും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങള്‍ അടങ്ങിയിട്ടുള്ള മനോഹരമായ ഈ ഗാനത്തിന് തീയറ്ററില്‍ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മാര്‍ച്ച്‌ 28ന് തിയറ്ററുകളിലെത്തിയ ആടുജീവിതം നൂറുകോടി കളക്ഷനും കടന്ന് മുന്നേറുകയാണ് ഇപ്പോഴും. വിഷു റിലീസുകള്‍ വന്നിട്ടും ആടുജീവിതത്തിന്റെ കളക്ഷന് ഇടിവൊന്നും സംഭവിച്ചിട്ടില്ല. ലൂസിഫറിന്റ ലൈഫ് ടൈം കളക്ഷനും(128) ഇതിനോടകം ചിത്രം മറികടന്നു കഴിഞ്ഞു. 

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിച്ചത്. ഇതിനായി നടൻ നടത്തിയ കഠിനാധ്വാനം സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. 

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയി എത്തിയത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുനിൽ കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റിൽസ് - അനൂപ് ചാക്കോ, മാർക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

എല്ലാവർക്കും സമാധാനമായില്ലേ..; അലറിക്കരഞ്ഞ് ജാസ്മിൻ, കണ്ണീരണിഞ്ഞ് ​ഗബ്രി, ബിബിയിൽ നാടകീയ സംഭവങ്ങൾ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'