
നാല് വർഷത്തെ ഇടവേളക്ക് ശേഷം പൃഥ്വിരാജ് ചിത്രം കാളിയൻ(Kaaliyan) വീണ്ടും വാർത്തകളിൽ നിറയുന്നു. മാധ്യമപ്രവർത്തകനായി എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ ആരംഭിക്കും. പൃഥ്വിരാജിന്റെ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനിൽ കുമാർ ആണ്. കെ.ജി.എഫ്. സംഗീത സംവിധായകൻ രവി ബസ്‌റൂർ ആണ് കാളിയന്റെയും സംഗീതം ഒരുക്കുന്നത്. ചരിത്രപുരുഷനായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകരും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ബസ്റൂർ പൃഥ്വിരാജുമായും അണിയറ പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സംവിധായകനും പൃഥ്വിരാജും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
'ഡിസംബറിൽ കാളിയന്റെ ഫസ്റ്റ് ഷെഡ്യൂൾ ആരംഭിക്കും. പൃഥ്വിരാജുമായി ബസ്റൂർ ഇന്നലെ സംസാരിച്ചിരുന്നു. അദ്ദേഹമാണ് സിനിമയുടെ കാര്യങ്ങളെല്ലാം പറഞ്ഞ് കൊടുത്തത്. രവി ബസ്റൂറിന്റെ മറ്റൊരു മാജിക് ചിത്രത്തിൽ കാണാനാകുമെന്നാണ് പ്രതീക്ഷ', തിരക്കഥാകൃത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
Kaaliyan : ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രം ; 'കാളിയ'നെ കുറിച്ച് സംവിധായകന്‍
സിനിമയിൽ എട്ടുവർഷത്തെ പരിചയസമ്പത്തുള്ള രവി ബസ്റൂർ, ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ്. ചാപ്റ്റർ 1, ചാപ്റ്റർ 2 സിനിമകൾക്ക് സംഗീതമൊരുക്കിയിരുന്നു. 'സലാർ' എന്ന പ്രഭാസ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും ഇദ്ദേഹം തന്നെയാണ്. ഉറുമിയിലെ കേളു നായനാർക്ക് ശേഷം ചരിത്ര പുരുഷനായി പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് കാളിയൻ.
നാല് വർഷങ്ങൾക്ക് മുമ്പാണ് കാളിയൻ പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങൾ തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. സുജിത് വാസുദേവ് ആണ് ക്യാമറ. രാജീവ് ഗോവിന്ദൻ ആണ് ചിത്രത്തിന്റെ നിർമാണം. ദേശീയ അവാർഡ് ജേതാവ് ബഗ്ലൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. കോസ്റ്റ്യൂം സുജിത് സുധാകർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. മേക്കപ്പ് റോണക്സ് സേവ്യർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ