Kaduva release : പൃഥ്വിരാജ് ചിത്രം കടുവയുടെ റിലീസ് ഉടൻ? സൂചന നൽകി ഷാജി കൈലാസ്

Published : Apr 13, 2022, 12:45 PM ISTUpdated : Apr 13, 2022, 02:57 PM IST
Kaduva release : പൃഥ്വിരാജ് ചിത്രം കടുവയുടെ റിലീസ് ഉടൻ? സൂചന നൽകി ഷാജി കൈലാസ്

Synopsis

ഇൻസ്റ്റ​ഗ്രാമിൽ കലിപ്പൻ കടുവയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഉടൻ വരുമെന്ന് ഷാജി കൈലാസ് അറിയിച്ചത്.  കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്. 

കൊച്ചി: തുടക്കം മുതൽ വിവാദങ്ങൾ നിറഞ്ഞ പൃഥ്വിരാജ് (Prithviraj) ചിത്രം കടുവ (Kaduva) ഉടൻ റിലീസ് ചെയ്യുമെന്ന് സൂചന. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്,ൻ ജോലികൾ വേ​ഗത്തിൽ പുരോ​ഗമിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഉടൻ റിലീസ് ഉണ്ടായേക്കുമെന്ന സൂചന ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസും നൽകുന്നുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ കലിപ്പൻ കടുവയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഉടൻ വരുമെന്ന് ഷാജി കൈലാസ് (Shaji Kailas) അറിയിച്ചത്. കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 

ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായ ഡിഐജിയായിട്ട് അഭിനയിക്കുന്നത്. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 

പൃഥ്വിരാജ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ബ്രോ ഡാഡി'യായിരുന്നു. മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്‍തത് പൃഥ്വിരാജ് തന്നെയായിരുന്നു. അച്ഛനും മകനുമായിട്ടായിരുന്നു മോഹൻലാലും പൃഥ്വിരാജും ചിത്രത്തില്‍ അഭിനയിച്ചത്. അതേസമയം ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിലാണ് പൃഥ്വിരാജ് ഇപ്പോൾ. സഹാറ മരുഭൂമിയിൽ നിന്നുള്ള ദൃശ്യങ്ങൾ അടുത്തായി താരം പങ്കുവച്ചിരുന്നു. ജൂൺ മാസത്തോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു