ജോൺപോൾ ജോർജ്ജ് ചിത്രത്തിൽ നായകനാകാൻ പൃഥ്വിരാജ്

By Web TeamFirst Published Jan 1, 2021, 6:58 PM IST
Highlights

മാസ്സ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ജോൺ പോൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. 

മ്പിളി, ഗപ്പി എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺപോൾ ജോർജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ പൃഥ്വിരാജ്. അഞ്ചാം പാതിര, ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.  സിനിമയുടെ ഷൂട്ടിങ് ഈ വർഷം ആദ്യം ആരംഭിച്ചേക്കും. സിനിമയുടെ മറ്റ് വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ തന്നെ പുറത്തുവിടും.

മാസ്സ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ജോൺ പോൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ദുൽഖർ ചിത്രം കുറുപ്പിന്റെ ക്യാമറ ചെയ്ത നിമിഷ് രവി ആണ് ഛായാ​ഗ്രാഹകൻ. അരുൺ ലാൽ രാമേന്ദ്രനും ജോൺ പോളും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അമ്പിളി സിനിമയുടെ സം​ഗീത സംവിധായകൻ വിഷ്ണു വിജയ് തന്നെയാണ് ചിത്രത്തിന് സം​ഗീതം നിർവ്വഹിക്കുന്നത്. 

click me!