മഞ്‍ജു പിള്ളയുടെ മകളാണ് ദയ.

സ്കൂൾ കാലഘട്ടത്തിൽ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ് സോഷ്യൽ മീഡിയ താരവും നടി മഞ്ജു പിള്ളയുടെ മകളുമായ ദയ സുജിത്ത്. കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ദയ. ക്ലാസിലെ കുട്ടികൾ തന്നെ പഞ്ചിങ് ബാഗായി വരെ ഉപയോഗിച്ചിരുന്നെന്ന് ദയ പറയുന്നു.

''ബുള്ളിയിങ് ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഏറെയും ബുള്ളി ചെയ്യപ്പെട്ടിട്ടുള്ളത്. മഞ്ജു പിള്ളയുടെ മകളാണെന്നതൊന്നും അവർ പരിഗണിക്കില്ല. കാരണം ഞങ്ങൾ എല്ലാവരും കുട്ടികളാണല്ലോ. എട്ടാം ക്ലാസ് വരെ ഞാൻ തടിയുള്ള കുട്ടിയായിരുന്നു. 65-70 കിലോയോളം ഭാരമുണ്ടായിരുന്നു. തിന്ന് തിന്ന് വന്ന തടിയാണ്. അമ്മൂമ്മയൊക്കെ ചോറ് കുഴച്ച് ഉരുട്ടി എന്നെ കഴിപ്പിക്കുമായിരുന്നു. സീനിയേഴ്സൊക്കെ എന്നെ കാണുമ്പോൾ ആക്കിച്ചിരിക്കും. ഡാർക്ക് സർക്കിളിന്റെ പേരിൽ കളിയാക്കുമായിരുന്നു. പാണ്ട എന്നാണ് അവർ എന്നെ വിളിച്ചിരുന്നത്. ക്യൂട്ട് ആയതുകൊണ്ടാണ് പാണ്ടയെന്ന് വിളിക്കുന്നതെന്നാണ് ആദ്യം കരുതിയത്. പിന്നീട് മനസിലായി വണ്ണമുള്ളതുകൊണ്ടും ഡാർക്ക് സർക്കിൾസ് കൊണ്ടുമാണ് അവർ കളിയാക്കുന്നതെന്ന്. എന്റെ ക്ലാസിലെ കുട്ടികൾ തന്നെ എന്നെ പഞ്ചിങ് ബാഗായി ഉപയോഗിക്കുമായിരുന്നു. അതും ബുള്ളിയിങായിരുന്നു. അതിലൊന്നും ഇപ്പോൾ എനിക്ക് കുഴപ്പമില്ല.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ആരോടും ഞാൻ പരാതി പറയാറില്ലായിരുന്നു. എല്ലാം സഹിക്കുമായിരുന്നു. ഒരിക്കൽ അമ്മയോട് പറഞ്ഞു. ഇനി എന്തെങ്കിലും ഉണ്ടായാൽ അറിയിക്കാൻ അമ്മ പറഞ്ഞു. വണ്ണം വെച്ചിരിക്കുന്നുവെന്നത് എന്റെ തെറ്റല്ലേ എന്ന രീതിയിൽ ആയിരുന്നു എന്റെ ചിന്ത പോയത്. ബുള്ളി ചെയ്തവരുടെ ഭാഗത്ത് തെറ്റുള്ളതായി അന്ന് എനിക്ക് തോന്നിയിരുന്നില്ല. സെൽഫ് ക്രിട്ടിസിസം നിരന്തരം ചെയ്യുമായിരുന്നു. ഇന്നത്തെ അറിവ് അന്നുണ്ടായിരുന്നുവെങ്കിൽ എല്ലാത്തിനും നിരത്തി ഞാൻ കൊടുത്തേനെ'', ദയ അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക