‘കെജിഎഫ് 2‘ കേരളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്; ആവേശത്തിൽ ആരാധകർ

Web Desk   | Asianet News
Published : Jan 05, 2021, 08:38 PM IST
‘കെജിഎഫ് 2‘ കേരളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്; ആവേശത്തിൽ ആരാധകർ

Synopsis

എല്ലാവരെയും പോലെ കെജിഎഫിന്റെ വലിയൊരു ആരാധകനാണ് താനെന്നും ഇങ്ങനെയൊരു കൂടിച്ചേരലിന്റെ ആകാംക്ഷ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

സൂപ്പർഹിറ്റ് കന്നഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ ചലനം സൃഷ്ടിക്കാൻ കെജിഎഫിന് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ഓരോ പുതിയ അപ്‍ഡേഷനുകളും തെന്നിന്ത്യയൊട്ടാകെ വാര്‍ത്ത സൃഷ്ടിക്കാറുണ്ട്. കെജിഎഫി’ന്‍റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ്.

പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും പോലെ കെജിഎഫിന്റെ വലിയൊരു ആരാധകനാണ് താനെന്നും ഇങ്ങനെയൊരു കൂടിച്ചേരലിന്റെ ആകാംക്ഷ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ’ലൂസിഫർ ഇറങ്ങിയതിനു ശേഷമാണ് കെജിഎഫിന്റെ നിർമാതാക്കൾ തന്നെ സമീപിക്കുന്നത്. ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു. ഞാനും റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ്’, എന്ന് പൃഥ്വിരാജ് പറയുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'കെജിഎഫ് 2'ന്‍റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്. എന്നാല്‍ 90 ശതമാനം രംഗങ്ങളും കൊവിഡ് പ്രതിസന്ധിക്കു മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു.

KGF 2. I’m a huge fan of the KGF franchise and pretty much everything associated with it. Hombale films was among the...

Posted by Prithviraj Sukumaran on Monday, 4 January 2021

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ