Bro Daddy Movie : 'ബ്രോ ഡാഡി'യിലെ 'എൽസി', കനിഹയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Published : Jan 08, 2022, 01:04 PM ISTUpdated : Jan 13, 2022, 03:13 PM IST
Bro Daddy Movie : 'ബ്രോ ഡാഡി'യിലെ 'എൽസി', കനിഹയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Synopsis

കനിഹയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പൃഥ്വിരാജ് പുറത്തുവിട്ടിരിക്കുന്നത്. 

ലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി' (Bro Daddy). ലൂസിഫറിന് ശേഷം പൃഥ്വിരാജ്(Prithviraj) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. കോമഡിക്ക് പ്രധാന്യമുള്ളതാണ് ചിത്രമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. 

ചിത്രത്തിലെ കനിഹയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പൃഥ്വിരാജ് പുറത്തുവിട്ടിരിക്കുന്നത്. എൽസി എന്നാണ് കനിഹയുടെ കഥാപാത്രത്തിന്റെ പേര്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' റിലീസിനൊരുങ്ങുന്നു; ഗാനങ്ങൾ പുറത്ത്
ടൊവിനോ തോമസ് - സൈജു ശ്രീധരൻ ചിത്രം 'മുൻപേ'യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്