Hridayam Song : 'ഹൃദയ'ത്തിനായി പാടുന്ന പൃഥ്വിരാജ്, വീഡിയോ പുറത്തുവിട്ട് വിനീത് ശ്രീനിവാസൻ

Web Desk   | Asianet News
Published : Jan 08, 2022, 07:25 PM IST
Hridayam Song : 'ഹൃദയ'ത്തിനായി പാടുന്ന പൃഥ്വിരാജ്, വീഡിയോ പുറത്തുവിട്ട് വിനീത് ശ്രീനിവാസൻ

Synopsis

പൃഥ്വിരാജ് പാടുന്ന രംഗങ്ങളുമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

പാട്ടുകള്‍ കൊണ്ട് സമ്പന്നമായ ചിത്രമാണ് വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള 'ഹൃദയം' (Hridayam). പ്രണവ് മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് (Prithviraj) പാടിയ ഗാനവും ഏറ്റവും ഒടുവില്‍ വൻ ഹിറ്റായിരിക്കുകയാണ്. 'ദര്‍ശന' എന്ന ആദ്യ ഗാനവും തരംഗമായിരുന്നു. ഇപോഴിതാ 'ഹൃദയം' എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് പാടുന്ന രംഗങ്ങള്‍ ഉള്‍പ്പടെയുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

'താരം തെളിഞ്ഞു' എന്ന് തുടങ്ങുന്ന ഗാനമാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ ശബ്‍ദത്തില്‍ പുറത്തുവിട്ടത്. പൃഥ്വിരാജ് പാടുന്ന രംഗങ്ങളുമുള്ള വീഡിയോ ഇപോള്‍ വിനീത് ശ്രീനിവാസൻ പുറത്തുവിട്ടിരിക്കുകയാണ്.  'ഹൃദയം' എന്ന പുതിയ ചിത്രത്തിലെ അഞ്ചാം ഗാനമായിരുന്നു ഇത്. ഹേഷമാണ് 'ഹൃദയം' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്.  വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍  സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍  വൻ ഹിറ്റായതിനാല്‍ ആകാംക്ഷയോടെയാണ് റിലീസിന് എല്ലാവരും കാത്തിരിക്കുന്നത്. ജനുവരി 21ന് ആണ് ചിത്രം റിലീസ് ചെയ്യുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ബിജു മേനോൻ 15 ലക്ഷം രൂപ നിര്‍മാതാവിന് നല്‍കണം', നഷ്‍ടം നികത്തിയില്ലെങ്കില്‍ നിസ്സഹകരണം
'അന്ന് അച്ഛന്‍ ഒരു കണ്ടീഷന്‍ മുന്നോട്ടുവച്ചു, ആ ബൈക്ക് ആണ് ഇത്'; 'സോജപ്പന്‍റെ' വൈറല്‍ ഗാനത്തെക്കുറിച്ച് മീനാക്ഷി