പൃഥ്വിരാജ് നായകനാകുന്ന ബോളിവുഡ് ചിത്രം, ദായ്‍റയുടെ അപ്‍ഡേറ്റ് പുറത്ത്

Published : Sep 09, 2026, 10:14 AM IST
Prithviraj

Synopsis

പൃഥ്വിരാജ് നായകനാകുന്ന ദായ്‍റയുടെ അപ്‍ഡേറ്റ്.

ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം ഇനി റിലീസാവാനിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെയും കരീന കപൂറിനേയും പ്രധാന കഥാപാത്രങ്ങളാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന 'ദായ്‌റ'. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ദായ്‌റ. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറിന്റെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. സച്ച് കാ ദായ്‍റ എന്ന ഗാനം ചിത്രത്തിലേതായി ഉടൻ പുറത്തുവിടും എന്നാണ് അപ്‍ഡേറ്റ്.

റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മേഘ്‌ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 18 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്.

ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ദായ്‌റ. സമൂഹത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ദായ്‌റയുടെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പ്രിഥ്വിരാജിന്റെ ഒരു പൊലീസ് വേഷം വരുന്നത്. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ എഴുതുന്നത്.

ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്‌ന ഗുൽസാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള ഒരു നടിയോടൊപ്പം പ്രവർത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയിൽ പറഞ്ഞിരുന്നു. പിആർഒ സതീഷ് എരിയാളത്ത് ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇനി വേണ്ടത് ഒമ്പത് കോടി, കളക്ഷനില്‍ ആ മാന്ത്രിക സംഖ്യയിലെത്താൻ ദുല്‍ഖറിന്റെ ഐ ആം ഗെയിം
നയൻതാര- കവിൻ ചിത്രം 'ഹായ്' മികച്ച പ്രതികരണങ്ങൾ നേടുന്നു; പുതിയ സ്നീക്ക് പീക്ക് പുറത്ത്