നായകനായി പൃഥ്വിരാജ്, അതിഥി വേഷത്തിൽ മോഹൻലാൽ; 'ഖലീഫ' പുതിയ പോസ്റ്റർ എത്തി

Published : Aug 04, 2026, 06:39 PM IST
khalifa

Synopsis

പൃഥ്വിരാജ് സുകുമാരൻ 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായി എത്തുന്ന 'ഖലീഫ' വൈശാഖ് സംവിധാനം ചെയ്യുന്നു. ചിത്രം ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തും. രണ്ട് ഭാഗങ്ങളുള്ള സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിലും മാളവിക ശർമ്മ നായികയായും എത്തുന്നു.

പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖലീഫ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ എത്തും. തതവസരത്തിൽ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. സ്മാർട്ട് ആൻഡ് മാസ് ലുക്കിലുള്ള പൃഥ്വിരാജ് ആണ് പോസ്റ്ററിലുള്ളത്. വൻ ഹൈപ്പോടെ എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയിലാണ് ആരാധകർ.

ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ 'ഖലീഫ' രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി മലയാളത്തിൻ്റെ ഇതിഹാസം മോഹൻലാലാണ് അതിഥി വേഷത്തിൽ എത്തുന്നത്. മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. താരത്തിൻ്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഖലീഫ. ജിനു എബ്രഹാമാണിൻ്റെതാണ് തിരക്കഥ. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ജോമോൻ ടി ജോണാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോയുടെതാണ് ചിത്രസംയോജനം.

പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ ഡയറക്ടർസ്: ചേതൻ ഡിസൂസ- യാനിക് ബെൻ - ഫോണിക്സ് പ്രഭു, കോ ഡയറക്ടർ: സുരേഷ് ദിവാകർ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻസ്: വിപിൻ കുമാ‍ർ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ, സ്റ്റിൽസ്: സിനത് സേവിയർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇതാ നായകന്‍ ലോകേഷ് കനകരാജ്; 'ഡിസി' പുതിയ പ്രൊമോ വീഡിയോ എത്തി
ശ്രീനാഥ് ഭാസിയുടെ ആക്ഷന്‍ ത്രില്ലര്‍; മറ്റൊരു പ്ലാറ്റ്‍ഫോമിലേക്കും 'പൊങ്കാല'