ഋഷി കപൂറിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മയില്‍ പൃഥ്വിരാജ്

Web Desk   | Asianet News
Published : Apr 30, 2020, 10:30 AM ISTUpdated : Apr 30, 2020, 10:41 AM IST
ഋഷി കപൂറിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മയില്‍ പൃഥ്വിരാജ്

Synopsis

ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പൃഥ്വിരാജ്.

ഇന്ത്യൻ ചലച്ചിത്രലോകത്തെ ഇതിഹാസ നടനായ ഋഷി കപൂര്‍ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ചലച്ചിത്ര ലോകം ഞെട്ടലോടെയാണ് ഋഷി കപൂറിന്റെ മരണവാര്‍ത്ത കേട്ടത്. ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പൃഥ്വിരാജ് രംഗത്ത് എത്തി. ഔറംഗസേബ് എന്ന ചിത്രത്തില്‍ ഋഷി കപൂറിനൊപ്പം പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നഷ്‍ടത്തിന്റെ ആഴ്‍ചയാണ് ഇത്. അദ്ദേഹത്തിനൊപ്പം ഔറംഗസേബ് എന്ന സിനിമയില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞത് വലിയ ആദരവാണ്. അദ്ദേഹത്തിന് എന്നെ പേര് പറഞ്ഞ് വിളിക്കാൻ ആകില്ല എന്ന് പറയുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ അച്ഛന്റെ അച്ഛന്റെ പേരും പൃഥ്വിരാജ് എന്നാണ്. അദ്ദേഹത്തെ മിസ് ചെയ്യുമെന്നും പൃഥ്വിരാജ് എഴുതിയിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നമ്മുടെ ഹീറോ സഞ്ജു, ചരിത്രത്തിൽ ആദ്യം', ആ അപൂർവ്വതയും പങ്കിട്ട് മല്ലിക സുകുമാരൻ, കയ്യടി
'കൊടുംചതിയൻ, എല്ലാ വിധത്തിലും ചൂഷണം ചെയ്ത് ഉപേക്ഷിച്ചു..'; ആര്യയുടെ മുൻ കാമുകനെ കുറിച്ച് ആലപ്പി അഷ്റഫ്