
ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ 'മാണിക്യമലരായ പൂവെ..' എന്ന ഗാനരംഗമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം പ്രിയ അരങ്ങേറ്റം കുറിച്ചു. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് പ്രിയ. ഇപ്പോഴിതാ മനപ്പൂർവം മലയാളത്തിൽ നിന്നും ഗ്യാപ് എടുത്തതല്ലെന്നും നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുക ആയിരുന്നുവെന്നും പ്രിയ പറയുന്നു.
"മലയാളത്തിൽ ഇപ്പോഴെനിക്ക് നല്ല കഥാപാത്രങ്ങൾ വരുന്നുണ്ട്. അതുകൊണ്ട് തിരിച്ചുവന്നതാണ്. മനപ്പൂർവം മലയാളത്തിൽ നിന്നും ഗ്യാപ് എടുത്തതല്ല. നല്ല കഥയ്ക്കും മികച്ച രീതിയിൽ പെർഫോം ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങൾക്കും വേണ്ടി കാത്തിരിക്കുക ആയിരുന്നു. രണ്ടാം വരവ് പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് വിശ്വാസം. നല്ല അവസരങ്ങൾ വരികയാണെങ്കിൽ ഇനി മലയാള സിനിമയിൽ തന്നെ കാണും. സ്വന്തം ഭാഷയിൽ ചെയ്യുന്നൊരു കംഫെർട്ട് വേറൊരിടത്തും കിട്ടില്ല", എന്നാണ് പ്രിയ വാര്യർ പറഞ്ഞത്. പുതിയ ചിത്രത്തിന്റെ പൂജ വേളയിൽ ആയിരുന്നു നടിയുടെ പ്രതികരണം.
ബാക് ഗ്രൗണ്ടിൽ 'ബിഗ് ബി' തീം സോംഗ്; സ്ക്രീനിൽ 'മാത്യു ദേവസി'; 'കാതൽ' ലൊക്കേഷൻ വീഡിയോ
4 ഇയേഴ്സ്, കൊള്ള, എന്നീ ചിത്രങ്ങളാണ് പ്രിയ വാര്യരുടേതായി റിലീസിനൊരുങ്ങുന്നത്. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് 4 ഇയേഴ്സ്. ചിത്രം നവംബർ 25നു തിയറ്ററുകളിലെത്തും. അതേസമയം, ലൈവ് എന്ന ചിത്രമാണ് പ്രിയയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം വി കെ പ്രകാശ് ആണ്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവ്യ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഒരുത്തീ'യുടെ വിജയത്തിന് ശേഷം വി കെ പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ലൈവ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ