
മലയാളത്തിലെ എവർഗ്രീൻ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത വെള്ളാനകളുടെ നാട്. ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും പോലെ തന്നെ അതിലെ സംഭാഷണങ്ങളും മലയാളികൾക്ക് സുപരിചിതമാണ്. പ്രത്യേകിച്ച് കുതിരവട്ടം പപ്പുവിന്റെ ‘ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ’ എന്ന് തുടങ്ങുന്ന സംഭാഷണം. ഇന്നും മലയാളികളുടെ ചിരിയരങ്ങിന് ഈ ഡയലോഗ് തരംഗം തന്നെയാണ്.
ഇപ്പോഴിതാ ഈ ഡയലോഗിന് കുറിച്ച് പറയുകയാണ് പ്രിയദർശൻ. മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം ഓർമിക്കപ്പെടുമെന്നാണ് പ്രിയദർശൻ പറയുന്നത്. ഡയലോഗ് ഉൾപ്പെടുന്ന ഒരു വൈറൽ വീഡിയോ പങ്കുവച്ചാണ് പ്രിയദർശന്റെ കുറിപ്പ്. ഒരാൾ വാഴക്കുല വെട്ടുന്നതും വീഴുന്നതും പിന്നീട് സുരക്ഷിതമായി താഴെ എത്തുന്നതുമാണ് വീഡിയോയിലുള്ളത്.
‘മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം, അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓർക്കും, അത് സംവിധാനം ചെയ്‌ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളു’ എന്ന് പ്രിയദർശൻ കുറിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ