'നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്, അന്ന് പിരിഞ്ഞത് ആ കാരണം കൊണ്ട്..'; ലിസിയെ കുറിച്ച് പ്രിയദർശൻ

Published : Apr 05, 2026, 04:16 PM IST
Priyadarshan and Lissy

Synopsis

Priyadarshan reveals about why he seperated with actress Lissy വർഷങ്ങൾക്കുശേഷം പരസ്പരം മിസ് ചെയ്യാൻ തുടങ്ങിയതോടെ വീണ്ടും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും ഒരു കൂട്ട് അത്യാവശ്യമാണെന്നും പ്രിയദർശൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. 

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ദമ്പതിമാരായിരുന്നു പ്രിയദർശനും ലിസിയും. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ലിസ്സി പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ബോയിങ്ങ് ബോയിങ്, ഓടരുതമ്മാവാ ആളറിയാം, ചിത്രം താളവട്ടം തുടങ്ങീ നിരവധി സിനിമകളിൽ നായികയായും തിളങ്ങി. പ്രണയത്തിനൊടുവിൽ 1990 ലാണ് ഇരുവരും വിവാഹം കഴിച്ചത്. എന്നാൽ 2016 ൽ ഇരുവരും വേർപിരിഞ്ഞിരുന്നു. എന്നാൽ ഈ വർഷം ജനുവരിയിൽ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് കൈപിടിച്ചെത്തിയത് വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ അന്ന് പിരിയാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പ്രിയദർശൻ. തങ്ങൾക്കിടയിൽ വിരസതയും ഈഗോയും ഉണ്ടായെന്നും അതുകൊണ്ടാണ് അന്ന് പിരിഞ്ഞതെന്നും പ്രിയദർശൻ വ്യക്തമാക്കുന്നു. എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ പരസ്പരം മിസ് ചെയ്യാൻ തടുങ്ങിയെന്നും അതുകൊണ്ട് വീണ്ടുമൊന്നിച്ചെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയദർശന്റെ പ്രതികരണം.

"മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്." പ്രിയദർശൻ പറയുന്നു.

ഭൂത് ബംഗ്ല

അതേസമയം അക്ഷയ് കുമാർ നായകനായി എത്തുന്ന ഭൂത് ബംഗ്ലയാണ് പ്രിയദർശന്റെ ഏറ്റവും പുതിയ ചിത്രം. തബു, വാമിഖ ഗബ്ബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി മലയാളത്തിൽ ഒരുക്കുന്ന ചിത്രത്തോടെ സംവിധായകനായി നൂറാം ചിത്രം പൂർത്തിയാക്കാൻ പോവുകയാണ് പ്രിയദർശൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അവൻ വരും, ആ മണ്ണിന്റെ യഥാർത്ഥ ഉടയോൻ; വിഷുവിനു തിയേറ്ററിൽ ആഘോഷമാക്കാൻ 'പള്ളിച്ചട്ടമ്പി' എത്തുന്നു; ട്രെയ്‌ലർ പുറത്ത്
'മന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ തെരഞ്ഞെടുക്കുന്ന വകുപ്പ് ഏത്'? അഖില്‍ മാരാരുടെ മറുപടി, അതിനുള്ള കാരണവും