Marakkar: 'ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് തന്റെ രാജ്യം': പ്രിയദര്‍ശന്‍ പറയുന്നു

By Web TeamFirst Published Nov 25, 2021, 10:40 PM IST
Highlights

ഒരിടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

രക്കാർ: അറബിക്കടലിന്റെ സിംഹം(Marakkar: Arabikadalinte Simham) എന്ന മോഹൻലാൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. ചിത്രത്തിന്റേതായി പുറത്തു വന്ന ടീസറുകൾക്ക് വൻ വരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ, കുഞ്ഞാലി മരക്കാര്‍ രാജ്യസ്‌നേഹിയാണെന്നും ജാതിക്കും മതത്തിനും മുകളിലാണ് മരക്കാറിന് അദ്ദേഹത്തിന്റെ രാജ്യമെന്നും പറയുകയാണ് സംവിധായകൻ പ്രിയദര്‍ശന്‍(Priyadarsan). ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. 

'ഒരു രാജ്യസ്‌നേഹി ആയിരുന്നു കുഞ്ഞാലി മരക്കാര്‍. ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് രാജ്യത്തോടുള്ള സ്‌നേഹം. ഇതാണ് ഈ സിനിമയിലൂടെ ഞാന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സന്ദേശം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞാലി മരക്കാറിന് അത് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ടാണ് നമ്മള്‍ക്ക് മതത്തിനും ജാതിക്കുമെല്ലാം മുകളില്‍ രാജ്യത്തെ കാണാന്‍ സാധിക്കാത്തത്. ഞാനൊരു സംവിധായകനാണ്. അതാണ് എന്റെ ജീവിത മാര്‍ഗവും. സിനിമയില്‍ മതമോ രാഷ്ട്രീയമോ ഇല്ല. അത് അങ്ങനെ തന്നെയായിരിക്കണം', എന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 

Read Also: Marakkar teaser 2: തീയറ്ററുകളില്‍ തീപാറും; ആവേശം നിറച്ച് 'മരക്കാർ' ടീസർ 2

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ, അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ അഭിനയിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുക. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഒരിടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

click me!