'മറ്റൊരു മതത്തില്‍ പെട്ടയാളെ എന്തിന് വിവാഹം ചെയ്തു'? കൈയടി നേടി പ്രിയമണിയുടെ മറുപടി

Published : Dec 03, 2020, 10:42 AM ISTUpdated : Dec 03, 2020, 11:17 AM IST
'മറ്റൊരു മതത്തില്‍ പെട്ടയാളെ എന്തിന് വിവാഹം ചെയ്തു'? കൈയടി നേടി പ്രിയമണിയുടെ മറുപടി

Synopsis

ഇവന്‍റ് ഓര്‍ഗനൈസര്‍ ആയ മുസ്‍തഫയാണ് പ്രിയമണിയുടെ ഭര്‍ത്താവ്. ഏറെക്കാലത്തെ അടുപ്പത്തിനുശേഷം 2017ലാണ് ഇരുവരും വിവാഹിതരായത്. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളില്‍ പെട്ടയാളാണ് നടിയും അവതാരകയുമായ പ്രിയമണി. പോസ്റ്റുകള്‍ പങ്കുവെക്കുക മാത്രമല്ല, ആരാധകരുമായി സംവദിക്കാറുമുണ്ട് അവര്‍. കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്‍ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കു താഴെ പ്രിയമണിയെ തേടി അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ചോദ്യമെത്തി. അവരുടെ വിവാഹത്തെക്കുറിച്ചായിരുന്നു ചോദ്യം. എന്തുകൊണ്ടാണ് മറ്റൊരു മതത്തില്‍ പെട്ടയാളെ വിവാഹം ചെയ്തത് എന്നതായിരുന്നു ചോദ്യം. ഇതിനു മറുപടിയുമായി പ്രിയമണിയും എത്തി.

'രക്ത് ചരിത്ര എന്ന സിനിമ മുതല്‍ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. പക്ഷേ നിങ്ങള്‍ ഒരു അന്യമതക്കാരനെ വിവാഹം ചെയ്തത് എന്തുകൊണ്ടാണ്' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഏറെ വൈകാതെ മറുപടിയുമായി പ്രിയമണിയുമെത്തി. 'ഞാനൊരു ഇന്ത്യക്കാരനെയാണ് വിവാഹം ചെയ്തത്' എന്നായിരുന്നു പ്രിയയുടെ മറുപടി. പ്രിയമണിയുടെ മറുപടിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി.

ഇവന്‍റ് ഓര്‍ഗനൈസര്‍ ആയ മുസ്‍തഫയാണ് പ്രിയമണിയുടെ ഭര്‍ത്താവ്. ഏറെക്കാലത്തെ അടുപ്പത്തിനുശേഷം 2017ലാണ് ഇരുവരും വിവാഹിതരായത്. ബംഗളൂരുവിലെ രജിസ്റ്റര്‍ ഓഫീസില്‍ വച്ചു നടത്തിയ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹം. 

 

2003ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം 'എവരെ അടഗാഡു'വിലൂടെയാണ് മോഡലിംഗ് രംഗത്തുനിന്ന് പ്രിയമണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. വിനയന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ 'സത്യ'ത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. നാല് തെന്നിന്ത്യന്‍ ഭാഷകളിലും ടെലിവിഷന്‍ റിയാലിറ്റി ഷോ വിധികര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട് പ്രിയമണി. 

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം