
തൊണ്ണൂറ്റിയേഴാമത് ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇന്ത്യക്ക് നിരാശ. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തില്‍ മാത്രമായിരുന്നു ഇന്ത്യക്ക് നാമനിര്‍ദ്ദേശം ഉണ്ടായിരുന്നത്. ഇന്ത്യൻ അമേരിക്കൻ ഹിന്ദി ഷോർട്ട് ഫിലിം അനുജയ്ക്കായിരുന്നു ഓസ്‍കർ നാമനിർദ്ദേശം. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. അനുജ വിവിധ ചലച്ചിത്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയിരുന്നു. എന്നാല്‍ അനുജയ്‍ക്ക് ഓസ്‍കറില്‍ തിളങ്ങാനായില്ല. അയാം നോട്ട് റോബോട്ടിനാണ് ഈ വിഭാഗത്തില്‍ പുരസ്‍കാരം.
മികച്ച നടൻ, മികച്ച നടി തുടങ്ങിയവയ്‍ക്ക് പുറമേ മികച്ച സഹനടൻ, മികച്ച സഹനടി. മികച്ച സംവിധായകൻ. മികച്ച ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രാഹണം, മികച്ച തിരക്കഥ (അവലംബിതം), മികച്ച തിരക്കഥ (ഒറിജിനല്‍), അനിമേഷന്‍ ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്‍ററി ഫീച്ചര്‍, ഡോക്യുമെന്‍ററി ഷോര്‍ട്ട്, ഇന്‍റര്‍നാഷണല്‍ ഫീച്ചര്‍, ലൈവ് ആക്ഷന്‍ ഷോര്‍ട്ട്, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിംഗ്, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സോംഗ്, സൗണ്ട് ആന്‍ഡ് വിഷ്വല്‍ എഫക്റ്റ്സ് അടക്കമുള്ള വിവിധ വിഭാഗങ്ങളിലാണ് ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോസ് ഏഞ്ചൻസിലെ ഡോള്‍ബി തിയറ്ററിലായിരുന്നു അവാര്‍ഡ് ദാനം. ഇക്കുറി അനോറയാണ് അവാര്‍ഡില്‍ തിളങ്ങിയത്. അഞ്ച് പുരസ്‍കാരങ്ങളാണ് അനോറയ്‍ക്ക് ലഭിച്ചത്.
അനോറ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി അനോറയിലെ പ്രകടനത്തിന് മൈക്കി മാഡിസണ്‍ തെരഞ്ഞെടുക്കപ്പെട്ടു. അനോറ ഒരുക്കിയ ഷോണ്‍ ബേക്കറിനാണ് സംവിധാനത്തിനുള്ള പുരസ്‍കാരം. എഡിറ്റര്‍ക്കുള്ള പുരസ്‍കാരവും ഷോണ്‍ ബേക്കറിനാണ്.
യുഎസ് പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപിന്‍റെ കുടിയേറ്റ നയത്തെയും ഭാഷ നായത്തെയും വിമര്‍ശിച്ചായിരുന്നു മികച്ച സഹനടിക്കുള്ള ഓസ്കാര്‍ നേടിയ സോയി സാൽഡാനയുടെ പ്രതികരണം. 1961 ല്‍ എന്‍റെ മുത്തശ്ശി കുടിയേറ്റക്കാരിയായാണ് ഈ നാട്ടില്‍ എത്തിയതെന്നും. ഈ നാട്ടില്‍ നിന്നാണ് താന്‍ ഇതെല്ലാം നേടിയത് എന്നും. ഡൊമനിക്കന്‍ വംശജയായ ഓസ്കാര്‍ നേടുന്ന ആദ്യവനിതയാണ് താനെന്നും, എന്നാല്‍ അവസാനത്തെ ആളായിരിക്കില്ലെന്നും സോയി പറഞ്ഞു. വലിയ കൈയ്യടിയോടെയാണ് സദസ് സോയിയുടെ വാക്കുകള്‍ കേട്ടത്. തന്‍റെ ഭാഷ സ്പാനീഷ് ആണെന്നും ഇവര്‍ പറഞ്ഞു, സ്പാനീഷിന്‍റെ സദസിനെ അഭിവാദ്യവും ചെയ്‍തു അവതാര്‍ അടക്കം ചിത്രങ്ങളിലെ താരമായ നടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ