കൊളോസിയത്തിന് മുന്നില്‍ പരസ്യമായി ചുംബിച്ച് പ്രിയങ്ക ചോപ്രയും നിക്കും

Published : Apr 21, 2023, 12:02 PM ISTUpdated : Apr 21, 2023, 12:16 PM IST
കൊളോസിയത്തിന് മുന്നില്‍ പരസ്യമായി ചുംബിച്ച് പ്രിയങ്ക ചോപ്രയും നിക്കും

Synopsis

കൊളോസിയത്തിന് മുന്നില്‍ പരസ്യമായി ചുംബിക്കുന്നതിന്റെ വീഡിയോയുമായി നിക്ക് ജൊനാസ്.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും അവധിക്കാല ആഘോഷത്തിലാണ്. ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പങ്കുവയ്‍ക്കുന്നത് ശ്രദ്ധയാകര്‍ഷിക്കുകയാണ്. നിക്ക് ജൊനാസിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

റോമിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രമായ കൊളോസിയം സന്ദര്‍ശിപ്പിച്ചപ്പോഴുള്ള ഒരു വീഡിയോയാണ് നിക്ക് ജൊനാസ് പങ്കുവെച്ചത്. കൊളോസിയത്തിന് മുന്നിലൂടെ നടക്കുന്ന നിക്കും പ്രിയങ്കയും ചുംബിക്കുന്ന വീഡിയോ ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്.  'സിറ്റഡല്‍' എന്ന സീരിസാണ് പ്രേക്ഷകര്‍ പ്രിയങ്ക ചോപ്രയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്.

 

പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിറ്റഡലി'ല്‍ ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും 'സിറ്റഡൽ' ലഭ്യമാകും. സ്വതന്ത്ര ആഗോള ചാര ഏജൻസിയായ 'സിറ്റഡലി'ന്റെ തകർച്ചയും 'സിറ്റഡലി'ന്‍റെ പതനത്തോടെ രക്ഷപെട്ട ഏജന്‍റുമാരായ 'മേസൺ കെയ്‌നും' 'നാദിയ സിനും' അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് സിരീസിന്‍റെ പ്രമേയം. ഇവര്‍ വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുകയാണ്.

'അവഞ്ചേഴ്‍സ് ഇൻഫിനിറ്റി വാർ', 'എൻഡ് ​ഗെയിം' തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‍സ് നിർമാതാക്കളാകുന്ന സീരീസാണ് ഇത്. റിച്ചാർഡ് മാഡൻ മേസൺ കെയ്‍നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെൻ ആയും, സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്‌ലീ കമ്മിംഗ്‍സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും, അഭിനയിക്കുന്ന 'സിറ്റാഡല്‍' ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 28 മുതല്‍ സ്‍ട്രീം ചെയ്യും. ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെ ഇതിൽ ഉണ്ട്. ആമസോൺ സ്റ്റുഡിയോയും റൂസോ ബ്രദേഴ്‍സിന്റെ എജിബിഓയും ഒരുമിച്ചാണ് 'സിറ്റഡൽ' നിർമ്മിക്കുന്നത്.

Read More: 'റിനോഷിന്റെ യഥാര്‍ഥ മുഖം ഇതല്ല', തുറന്നുപറഞ്ഞ് ഗോപിക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

3 വർഷമായി ശല്യപ്പെടുത്തുന്ന വേട്ടക്കാർ, പൊലീസിൽ പരാതി നൽകിയിട്ടും കാര്യമില്ല: നടി രവീണ
വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധം; 'കാലം പറഞ്ഞ കഥ' സിനിമയുടെ റിലീസ് മാറ്റി, സ്ക്രീനിങ് പൂർത്തിയായില്ലെന്ന് സെൻസർ ബോർഡ്