'ആടുജീവിതം 2ൽ ഞാനുമുണ്ടാകും'; ബ്ലെസി കഴിവുള്ള സംവിധായകനെന്ന് വിക്രം

Published : Apr 21, 2023, 11:41 AM ISTUpdated : Apr 21, 2023, 11:43 AM IST
'ആടുജീവിതം 2ൽ ഞാനുമുണ്ടാകും'; ബ്ലെസി കഴിവുള്ള സംവിധായകനെന്ന് വിക്രം

Synopsis

2018 ഫെബ്രുവരിയിൽ പത്തനംതിട്ടയിലായിരുന്നു ആടുജീവിതത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. 

ലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ ആടുജീവിതം സിനിമ ആകുമ്പോൾ നായകനാകുന്നത് പൃഥ്വിരാജ് ആണ്. സിനിമയുടേതായി അടുത്തിടെ പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്തുന്നതാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. ഇതിനിടെ ആടുജീവിതത്തെ കുറച്ച് ചിയാൻ വിക്രം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേടുന്നത്. 

പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗത്തിന്റെ പ്രമോഷനിടെ ആയിരുന്നു വിക്രമിന്റെ പ്രതികരണം. ട്രെയ്‌ലർ കണ്ടപ്പോൾ എന്തു തോന്നിയെന്ന ചോദ്യത്തിന് 'വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസി. ബ്ലെസിയുടെ ആദ്യ ചിത്രം കണ്ടപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ കുറെ പ്ലാനിങ് നടന്നതാണ്. പക്ഷേ എനിക്ക് വേറെ കുറെ പടങ്ങൾ വന്നതുകൊണ്ട് നടന്നില്ല. പാർട്ട് ടുവിൽ ഞാനുണ്ടാവും. ഞാൻ ആടായിട്ട് വരും,' എന്നായിരുന്നു വിക്രമിന്റെ മറുപടി. നേരത്തെ ആടുജീവിതത്തിലേക്ക് വിക്രമിനെ ആയിരുന്നു ആദ്യം പരി​ഗണിച്ചതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. 

കൂട്ടുകാരൻ എടുത്തുകൊടുത്ത ടിക്കറ്റിൽ വിക്രമിന്റെ സിനിമ കണ്ടിരുന്ന ഉണ്ണി മുകുന്ദൻ; കഥ പറഞ്ഞ് താരം

2018 ഫെബ്രുവരിയിൽ പത്തനംതിട്ടയിലായിരുന്നു ആടുജീവിതത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ശേഷം 2022 ജൂലൈയിൽ ചിത്രത്തിന് പാക്കപ്പാവുകയും ചെയ്തു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം. 

ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്

എന്റെ കഴിഞ്ഞ കുറച്ച് വർഷത്തെ ജീവിതം ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത് 'ആടുജീവിതം' കാരണമാണ്. ആടുജീവിതം വർഷത്തിന്റെ ഒരു സമയം മാത്രമേ ചിത്രീകരിക്കാൻ പറ്റുകയുള്ളു, കാരണം മരുഭൂമിയിലെ കാലാവസ്ഥ അനുസരിച്ചാണത്. എല്ലാവർഷവും ആ സമയമാകുന്നതിന് കുറിച്ച് മാസങ്ങൾ മുൻപേ ഞാൻ താടി വളർത്തിത്തുടങ്ങും, തടി കുറച്ച് തുടങ്ങും. എന്നോട് ആളുകൾ ചോദിക്കാറുണ്ട് കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് താടിവെച്ച് അഭിനയിക്കുന്നത് എന്ന്. എനിക്ക് കൃത്യമായ ടൈം ഗ്യാപ് നോക്കി മാത്രമേ താടിയെടുക്കാൻ കഴിയുള്ളു. 2018 മുതൽ കഴിഞ്ഞ നാല് വർഷമായി എല്ലാം പ്ലാൻ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവെച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഒരുപാട് ഇതരഭാഷ സിനിമകൾ നടനായും സംവിധായകനായും ചെയ്യാനാകാതെ വന്നിട്ടുണ്ട്. ഇത് പറയുമ്പോൾ ഞാൻ വലിയ ത്യാഗം ചെയ്തതായി തോന്നും. എന്നാൽ 2008ലാണ് ബ്ലെസി എന്നോട് ഈ സിനിമയെ പറ്റി സംസാരിക്കുന്നത്. അതിന് ശേഷം അദ്ദേഹം കളിമണ്ണ് എന്ന സിനിമ മാത്രമാണ് ചെയ്തത്. ശ്വേതയുടെ പ്രഗ്നൻസി കാരണം ആ സമയത്തേ ചിത്രീകരിക്കാൻ കഴിയൂ എന്നുള്ളതുകൊണ്ട് മാത്രമാണ് അത്. 2008ലും ഇപ്പോഴും ബ്ലെസി മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. ഏത് നടന്റെ അടുത്ത് പോയിട്ട് അദ്ദേഹം സിനിമ പറഞ്ഞാലും താല്പര്യപൂർവ്വം അവർ ഡേറ്റ് കൊടുക്കുകയും സിനിമ ചെയ്യുകയും ചെയ്യും. അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കായിരുന്നു ഈ 14 വർഷക്കാലം. എന്നിട്ടും ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി അദ്ദേഹം അത് മാറ്റിവെച്ചു. അതുവച്ച് താരതമ്യം ചെയ്യുമ്പോൾ എന്റെ ത്യാഗം ഒന്നുമല്ല. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു..'; തുറന്നുപറഞ്ഞ് 'ധൂം' താരം റിമി സെൻ
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ