
ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഗായകൻ നിക്ക് ജോനാസുമായി 2018 ലായിരുന്നു താരം വിവാഹിതയായത്. 2022 ജനവരി 15 നായിഉർന്നു സെറോഗസിയിലൂടെ ഇരുവർക്കും മൾട്ടി മേരി ചോപ്ര എന്ന കുഞ്ഞ് പിറന്നത്. വളരെ സങ്കീർണ്ണമായിരുന്നു കുഞ്ഞിന്റെ ജനനമെന്നും ഒരു ഭീഷണി സന്ദേശത്തിന്റെ പുറത്താണ് തങ്ങൾക്ക് കുഞ്ഞിന്റെ ജനനവിവരം പുറത്ത് വിടാൻ നിർബന്ധിതരായതെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.
"ഒരു ദിവസം ഞങ്ങള്‍ക്കൊരു ടെക്‌സ്റ്റ് ലഭിച്ചു. മാള്‍ട്ടിയുടെ ജന്മം വിവരം ഉടനെ പത്രങ്ങളിലൂടെ പുറത്തുവരും. നിങ്ങള്‍ പറഞ്ഞില്ലെങ്കിലും അവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ പുറത്ത് വിടും എന്നായിരുന്നു സന്ദേശം. അതിനാല്‍ മകള്‍ ജനിച്ച വിവരം പുറത്തു പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അപ്പോള്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. അവള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നോ അവള്‍ ഉണ്ടാകുമോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു." പ്രിയങ്ക ചോപ്ര പറയുന്നു.
"ഇരുപത്തിയേഴാം ആഴ്ചയിലായിരുന്നു കുഞ്ഞ് ജനിച്ചത്. ഡോക്ടര്‍ അക്കാര്യം പറഞ്ഞതും താന്‍ ഞെട്ടിപ്പോയി. വീട്ടിലെ ഫയര്‍ പ്ലേസിന് അരികില്‍ ഒമ്പത് മണിക്കൂറാണ് താന്‍ ഞെട്ടല്‍ മാറാതെ ഇരുന്നതെന്നും പ്രിയങ്ക പറയുന്നു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് തനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. പിന്നീട് മകള്‍ വീട്ടിലേക്ക് വന്നപ്പോള്‍ വീട്ടിലെ അമ്പലത്തിലിരുന്ന് അന്ന് തങ്ങളെല്ലാം പ്രാര്‍ത്ഥിച്ചു. ആദ്യമായി ഞാൻ പൊട്ടിക്കരഞ്ഞത് അപ്പോഴാണ്. പേടിച്ചിട്ടില്ല, മകള്‍ സുഖം പ്രാപിച്ച് വീട്ടിലെത്തിയതിലുള്ള നന്ദിയായിരുന്നു എന്റെ കണ്ണീർ." പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു. ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
അതേസമയം എസ്. എസ് രാജമൗലി ഒരുക്കുന്ന വാരണാസിയാണ് പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ചിത്രം. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും പൃഥ്വിരാജും ചിത്രത്തിലെത്തുന്നുണ്ട്. കുംഭ എന്ന പ്രതിനായകനായാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിൻറെ പോസ്റ്ററുകളും ഗ്ലിമ്പ്സും ശ്രദ്ധേയമായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ