ഈസ്റ്റര്‍ ആഘോഷിച്ച് പ്രിയങ്കയും നിക്കും; ചിത്രങ്ങള്‍ വൈറല്‍

Published : Apr 22, 2019, 03:50 PM IST
ഈസ്റ്റര്‍ ആഘോഷിച്ച് പ്രിയങ്കയും നിക്കും; ചിത്രങ്ങള്‍ വൈറല്‍

Synopsis

ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്

ബോളീവുഡ് സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവും അമേരിക്കൻ പോപ്പ് ഗായകനുമായ നിക്ക് ജോനസിന്‍റേയും ഈസ്റ്റര്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ഇരുവര്‍ക്കുമൊപ്പം നിക്കിന്‍റെ അമ്മയെയും ചിത്രങ്ങളില്‍ കാണാം.

 

ഇരുവരുടേയും വിവാഹ ശേഷമുള്ള ആദ്യ ഈസ്റ്ററായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജോനസും തമ്മിലുള്ള വിവാഹം. മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷ പൂര്‍ണമായ വിവാഹം ജോധ്പൂരില് വെച്ചായിരുന്നു നടന്നത്.

26 കാരനായ നിക്ക് ജോനസും, 35 കാരിയായ പ്രിയങ്കയും ഏറെ ആരാധകരുള്ള താരങ്ങളാണ്. ദീർഘനാളായ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നിക്ക് തനിക്ക് ഏറ്റവും അനുയോജ്യനാണെന്നും വിവാഹം ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടു വന്നുവെന്നും വിവാഹ ശേഷം നടന്ന ഒരു അഭിമുഖത്തിനിടെ പ്രിയങ്ക വ്യക്തമാക്കിയിരുന്നു. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ