'പ്രകാശത്തില്‍ ജീവിക്കുന്നു', ഫോട്ടോയുമായി പ്രിയങ്ക ചോപ്ര

By Web TeamFirst Published Apr 16, 2021, 11:02 AM IST
Highlights

പ്രിയങ്ക ചോപ്രയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് മെട്രിക്സ് എന്ന ഹോളിവുഡ് ചിത്രമാണ്.

രാജ്യത്തെ നായികമാരില്‍ മുൻനിരയിലാണ് പ്രിയങ്ക ചോപ്രയുടെ സ്ഥാനം. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരം. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് പ്രിയങ്ക ചോപ്ര. ഇപോഴിതാ പ്രിയങ്ക ചോപ്രയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പ്രിയങ്ക ചോപ്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രകാശത്തില്‍ ജീവിക്കുന്നുവെന്നാണ് പ്രിയങ്ക ചോപ്ര ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

പ്രകാശത്തില്‍ തിളങ്ങിനില്‍ക്കുന്ന പ്രിയങ്ക ചോപ്രയെയാണ് ഫോട്ടോയില്‍ കാണാൻ സാധിക്കുന്നത്. പ്രകാശത്തില്‍ ജീവിക്കുന്നുവെന്ന് എഴുതുകയും ചെയ്‍തിരിക്കുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നത്. ജീവിതത്തിന്റെ മനോഹാരിതയെയാണ് പ്രിയങ്ക ചോപ്ര സൂചിപ്പിക്കുന്നത്. പ്രിയങ്ക ചോപ്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും പ്രിയങ്ക ചോപ്രയുടെ ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

ഏറ്റവും ഒടുവില്‍ പ്രിയങ്ക ചോപ്രയുടേതായി പ്രദര്‍ശനത്തിന് എത്തിയ ഹിന്ദി ചിത്രം വൈറ്റ് ടൈഗര്‍ ആയിരുന്നു.

മെട്രിക്സ് എന്ന ഹോളിവുഡ് ചിത്രമായിരിക്കും അടുത്തതായി പ്രിയങ്ക ചോപ്രയുടേതായി പ്രദര്‍ശനത്തിന് എത്തുക.

click me!