ബെത്‌ലഹേം കുടുംബ യൂണിറ്റിലെ 'പ്രിയതമ' വീഡിയോ ഗാനത്തിന്റെ തെലുങ്ക് പതിപ്പ് പുറത്ത്; സംഗീതം വിഷ്ണു വിജയ്

Published : Oct 11, 2026, 02:21 PM IST
Bethlehem Kudumba Unit

Synopsis

നിവിൻ പോളി, മമിത ബൈജു എന്നിവർ അഭിനയിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയിലെ പുതിയ ഗാനമായ 'പ്രിയതമ' പുറത്തിറങ്ങി.

മലയാള സിനിമാ ചരിത്രത്തിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ നിവിൻ പോളി - ഗിരീഷ് എ.ഡി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. 'പ്രിയതമ' എന്ന വീഡിയോ ഗാനത്തിന്റെ തെലുങ്ക് പതിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിഷ്ണു വിജയ് ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശരത് സന്തോഷ് ആണ്. ആഗോളതലത്തിൽ 300 കോടി കളക്ഷൻ പിന്നിട്ട ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീം ചെയ്യുന്നത്.

മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ചിത്രമെന്ന അപൂർവ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര-തെലങ്കാന മേഖലകളിലും ജിസിസി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമാണിത്. വിഷ്ണു വിജയന്‍റെ വ്യത്യസ്തയാർന്ന സംഗീതവും അജ്‌മൽ സാബുവിന്‍റെ ക്യാമറക്കണ്ണുകളും ആകാശ് ജോസഫ് വർഗ്ഗീസിന്‍റെ കൃത്യതയാർന്ന എഡിറ്റിംഗും സിനിമയ്ക്ക് നൽകിയ മികവ് ചെറുതല്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിജു മേനോന്റെ 'അവറാച്ചൻ ആൻഡ്‌ സൺസ്' രണ്ടാം വാരത്തിൽ 200ലധികം സ്ക്രീനുകളിൽ
മികച്ച പ്രതികരണങ്ങളോടെ വിജയ് സേതുപതി ചിത്രം 'ബത്ത' മുന്നേറുന്നു; ഒടിടി അവകാശം ആർക്ക്?