ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

Published : May 14, 2023, 11:13 AM ISTUpdated : May 14, 2023, 11:35 AM IST
ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

Synopsis

മാതൃദിനത്തിലാണ് ആന്‍റണിക്ക് വലിയ നഷ്ടമുണ്ടായിരിക്കുന്നത്. 

കൊച്ചി: നടനും നിർമാതാവും ആയ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ നടക്കും. മാതൃദിനത്തിലാണ് ആന്‍റണിക്ക് വലിയ നഷ്ടമുണ്ടായിരിക്കുന്നത്. 

1968 ഒക്ടോബറിൽ ആണ് ഏലമ്മ- ജോസഫ് ദമ്പതികൾക്ക് ആന്റണി പെരുമ്പാവൂ്‍ ജനിക്കുന്നത്. മലേക്കുടി ജോസഫ് ആന്റണി എന്നായിരുന്നു ആദ്യ പേര്. മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ 2000ലാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്. ആദ്യ സിനിമ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഹിറ്റുകളിൽ ഒന്നായി മുദ്രണം ചെയ്യപ്പെട്ട നരസിംഹം ആയിരുന്നു. അതുവരെ മലയാളം കണ്ട എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി എഴുതിയ മഹാവിജയം നേടിയ സിനിമ കൂടിയായിരുന്നു ഇത്. 

മാതൃദിനത്തിൽ സന്തോഷവാർത്ത; കുഞ്ഞിനെ ദത്തെടുത്ത് നടി അഭിരാമി

ഇന്ന് മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായി ആശീർവാദ് വളർന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ പുറത്തിറങ്ങിയതോടെ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രത്തിന്റെ നിർമ്മാതാവായി ആന്റണി മാറി. എലോൺ ആണ് ആശീർവാദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറിൽ തന്നെയാണ് ഒരുങ്ങുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ