സിനിമയിൽ ലഹരി ഉപയോഗിക്കാത്തവർ അപൂർവം; റെയ്ഡ് നടത്തി ഷൂട്ടിങ് തടസപ്പെട്ടാൽ ലക്ഷങ്ങളുടെ നഷ്ടം; ലിബർട്ടി ബഷീർ

Published : Apr 27, 2025, 12:39 PM IST
സിനിമയിൽ ലഹരി ഉപയോഗിക്കാത്തവർ അപൂർവം; റെയ്ഡ് നടത്തി ഷൂട്ടിങ് തടസപ്പെട്ടാൽ ലക്ഷങ്ങളുടെ നഷ്ടം; ലിബർട്ടി ബഷീർ

Synopsis

സിനിമ മേഖലയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത അപൂര്‍വം ചിലരെ ഉള്ളുവെന്ന് നിര്‍മാതാവ് ലിബർട്ടി ബഷീർ. സിനിമ ഷൂട്ടിങ് ലോക്കേഷനിൽ വന്ന് പരിശോധന നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഷൂട്ടിങ് മുടങ്ങിയാൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു

കൊച്ചി: സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവ് കേസിൽ പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി സിനിമ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. സിനിമ മേഖലയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത അപൂര്‍വം ചിലരെ ഉള്ളുവെന്ന് ലിബർട്ടി ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായി ആളുകളെ ഇത്തരത്തിൽ പിടിക്കുന്നതിൽ എതിര്‍പ്പില്ല.

എന്നാൽ, സിനിമ ഷൂട്ടിങ് ലോക്കേഷനിൽ വന്ന് പരിശോധന നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ് മുടങ്ങിയാൽ കോടികളുടെ നഷ്ടമാണുണ്ടാകുക. ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിയാൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുക. ആളുകളുടെ ഫ്ലാറ്റുകളിലും മറ്റിടങ്ങളിലും പരിശോധന നടത്തുകയും ലഹരി പിടികുടുകയും ചെയ്യുന്നതിന് എതിരല്ല.

ഇന്ത്യൻ സിനിമയിൽ മുഴുവൻ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ട്. മലയാളത്തിൽ മാത്രമല്ല. അപൂര്‍വം ആളുകള്‍ മാത്രമാണ് സിനിമ മേഖലയിൽ ലഹരി ഉപയോഗിക്കാത്തവരായിട്ടുള്ളുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റുകള്‍, സംവിധായകര്‍, ടെക്നീഷ്യൻമാര്‍ തുടങ്ങിയ ഭൂരിഭാഗം ആളുകളും ലഹരി ഉപയോഗിക്കുന്നുണ്ട്. അവര്‍ മുറിയിൽ പോയും രഹസ്യമായിട്ടുമൊക്കെ ഉപയോഗിക്കുന്നുണ്ടാകും. അതൊന്നും നിര്‍മാതാക്കള്‍ക്ക് തടയാനാകില്ല.

അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിനെ ലോക്കേഷനിൽ വെച്ച് പിടികൂടുമ്പോള്‍ ആ സിനിമ തന്നെ മുടങ്ങുന്ന അവസ്ഥയുണ്ട്. കുറഞ്ഞ അളവിൽ കൈവശം വെച്ചാൽ ജാമ്യം കിട്ടുന്ന കുറ്റം മാത്രമാണ്. അതിനാൽ തന്നെ ഇതിന്‍റെ ഉപയോഗം വ്യാപകമാണ്. ഇപ്പോഴാണ് പുതിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാൻ തുടങ്ങിയത്. മുമ്പ് മദ്യം സര്‍വസാധാരണമായി ഉപയോഗിക്കാറുണ്ടായിരുന്നു. കൂടുതൽ അളവിൽ ഇത്തരത്തിൽ ലഹരി വസ്തുക്കള്‍ പിടികൂടിയാൽ അതിലൊക്കെ കര്‍ശന നടപടി ഉണ്ടാകേണ്ടതുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ആ ഫ്ലാറ്റ് സമീര്‍ താഹിറിന്‍റേത്; സംവിധായകരിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ സമീര്‍ താഹിറിനെ ചോദ്യം ചെയ്യും

 

PREV
Read more Articles on
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍