'കടം തീര്‍ത്തു, 3 കോടി ഇന്‍കംടാക്സ് അടച്ചു': പുലിമുരുകന്‍ സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ തള്ളി നിര്‍മ്മാതാവ്

Published : Feb 18, 2025, 02:40 PM IST
'കടം തീര്‍ത്തു, 3 കോടി ഇന്‍കംടാക്സ് അടച്ചു': പുലിമുരുകന്‍ സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ തള്ളി നിര്‍മ്മാതാവ്

Synopsis

പുലിമുരുകന്‍ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം മറുപടി നൽകി. 

കൊച്ചി: 2016 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ സംബന്ധിച്ച പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. ചിത്രത്തിന്‍റെ കടം ഇപ്പോഴും നിര്‍മ്മാതാവ് അടച്ചുതീര്‍ത്തില്ലെന്നും, നഷ്ടം ഉണ്ടാക്കിയെന്നും മാറ്റുമായിരുന്നു സോഷ്യല്‍ മീ‍ഡിയയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍. ഇതിനാണ് സോഷ്യല്‍ മീഡിയ വഴി ടോമിച്ചന്‍ മുളകുപാടം മറുപടി നല്‍കുന്നത്. 

ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലർ രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടു. അതിൽ അവർ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക  സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകൻ എന്നാണ് ടോമിച്ചന്‍ പറയുന്നത്. 

ടോമിച്ചന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ

ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള എന്‍റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹൻലാൽ  നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകൻ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിർമിക്കാൻ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൻറെ ഒരു ഭാഗമായി മാറാൻ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ.

എന്നാൽ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലർ രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടു. അതിൽ അവർ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക  സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകൻ. കേരളാ ഫിനാൻഷ്യൽ കോർപറേഷന്‍റെ കോട്ടയം ശാഖയിൽ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ 2 കോടി രൂപയുടെ ലോൺ എടുത്തത്. 

ആ ലോൺ  പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ ഇൻകം ടാക്സ് അടച്ചത്. അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ.

അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങൾ നിർമ്മിക്കാൻ എനിക്ക് സാധിച്ചതിലും പുലി മുരുകൻ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒൻപത് വർഷം മുൻപ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വെറും മൂന്നാഴ്ചയിൽ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളിൽ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകൻ.

അത്കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങൾക്ക് മുന്നിലെത്തും.

4 ദിവസത്തില്‍ ഞെട്ടിക്കുന്ന വേള്‍ഡ് വൈഡ് കളക്ഷന്‍: മോളിവുഡിലെ പുതിയ തരംഗമായി ബ്രോമന്‍സ്

തമിഴിലെ യുവ സംവിധായകന്‍ കഥ പറഞ്ഞു; ചിത്രത്തോട് നോ പറഞ്ഞ് രജനികാന്ത്, കാരണം ഇതാണ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ; 'പ്രകമ്പനം' ടീസർ പുറത്ത്