ദളപതി 67 ല്‍ ആ കാര്യം കണ്ടെത്തി ആരാധകര്‍; 'സംഭവം ഇരുക്ക്'

By Web TeamFirst Published Feb 2, 2023, 2:04 PM IST
Highlights

ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ ദളപതി 67ന്റെ പൂജ കഴിഞ്ഞതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 

ചെന്നൈ: ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി 67. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ ദളപതി 67ന്റെ പൂജ കഴിഞ്ഞതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 

പതിവ് പോലെ സിമ്പിൾ ലുക്കിൽ കൂളായി എത്തിയ വിജയിയെ വീഡിയോയിൽ കാണാം. ഒപ്പം തൃഷയും ഉണ്ട്. ഇരുവരെയും കൂടാതെ ലോകേഷ് ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. പൂജയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. 

14 വർഷങ്ങൾക്ക് ശേഷം വിജയിയുടെ നായികയായി തൃഷ എത്തുന്നു എന്നത് ദളപതി 67ന്റെ പ്രത്യേകതകളിൽ ഒന്നാണ്. 'കുരുവി' എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, അര്‍ജുൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്.  

എന്നാല്‍ വിജയ് ആരാധകര്‍ മാത്രമല്ലെ ചുരുങ്ങികാലത്തില്‍  ലോകേഷ് ഉണ്ടാക്കിയ ഫാന്‍ബേസും ഒരു പോലെ ചോദിക്കുന്ന ചോദ്യം ദളപതി 67 ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ (എല്‍സിയു) വരുമോ എന്നതാണ്. നിലവില്‍ കൈതി, വിക്രം എന്നിവയാണ് എല്‍സിയുവിന്‍റെ ഭാഗം തുടര്‍ഭാഗങ്ങള്‍ പ്രതീക്ഷിക്കാം എന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ദളപതി 67 എല്‍സിയുവില്‍ ആണോയെന്ന് ലോകേഷ് പറഞ്ഞിട്ടില്ല. 

അതേ സമയം വിജയ് ചിത്രം  'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്' വിഭാഗത്തില്‍ വരുന്ന ചിത്രമാണ് എന്ന സൂചനകള്‍ നല്‍കിയാണ് വിക്രത്തില്‍ നായക പ്രധാന്യമുള്ള അമര്‍ എന്ന റോള്‍ ചെയ്ത ഫഹദ് ഫാസില്‍ പ്രതികരിച്ചത് എന്നതും പ്രേക്ഷകരില്‍ ആകാംക്ഷയുണ്ടാക്കുന്നുണ്ട്. ഫഹദ് ഫാസില്‍ നിര്‍മ്മാണ പങ്കാളിയായ തങ്കം എന്ന ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഫഹദിന്‍റെ പരാമര്‍ശം. 

ദളപതി 67 വരുന്നത് എല്‍.സി.യുവിലാണല്ലോ, അതില്‍ ക്യാമിയോ റോളില്‍ ഫഹദ് ഉണ്ടാകുമോ എന്നതായിരുന്നു പ്രസ് മീറ്റില്‍ ഉയര്‍ന്ന ചോദ്യം. ഇതിനോട് പ്രതികരിച്ച ഫഹദ്, അതെ എല്‍സിയുവില്‍ ആണെങ്കില്‍ ചിലപ്പോള്‍ സാധ്യതയുണ്ട്. അപ്ഡേറ്റ് ഉടന്‍ വരും. ഇതില്‍ കൂടുതല്‍ പ്രതികരിക്കുന്ന നേരത്തെയാകും എന്നതുമാണ് ഫഹദ് പ്രതികരിച്ചത്. 

ഇത് ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ തന്നെ ദളപതി 67 പൂജയില്‍ ചിത്രം എല്‍സിയുവിന്‍റെ ഭാഗമാണ് എന്ന് തെളിയിക്കാന്‍ ഒരു ക്ലൂ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.  കൈതിയില്‍ പൊലീസുദ്യോഗസ്ഥനായ നെപ്പോളിയനായി എത്തിയ ജോര്‍ജ് മാരിയന്‍ പൂജ വീഡിയോയില്‍ ഉണ്ട് എന്നതാണ് ആരാധകരെ ത്രില്ലടിപ്പിച്ച കണ്ടെത്തല്‍.  കഴിഞ്ഞ ദിവസം ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തിയ പോസ്റ്ററുകളില്‍ കൈതി, വിക്രം കഥാപാത്രങ്ങള്‍ ഒന്നും ഇല്ലാത്തതില്‍ ലോകേഷ് ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ പുതിയ കണ്ടെത്തല്‍ തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നുണ്ട്. 

അഭിനയിക്കാന്‍ വരാം, പക്ഷെ ഒരു കണ്ടീഷന്‍; കമലിന്‍റെ ആവശ്യം വിജയ് തള്ളി ?

ദളപതി 67 പൂജ; സിമ്പിൾ ലുക്കിൽ വിജയ്, ഒപ്പം തൃഷയും; 'വരുന്നത് അഡാറ് ഐറ്റ'മെന്ന് ആരാധകർ- വീഡിയോ

click me!