എ കെ സാജന്‍റെ സംവിധാനത്തില്‍ ജോജു, ഐശ്വര്യ; 'പുലിമട' റിലീസിന്

Published : Jul 03, 2023, 12:54 PM IST
എ കെ സാജന്‍റെ സംവിധാനത്തില്‍ ജോജു, ഐശ്വര്യ; 'പുലിമട' റിലീസിന്

Synopsis

ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മുതിര്‍ന്ന ഛായാഗ്രാഹകന്‍ വേണു

കരിയറിന്‍റെ രണ്ടാം ഘട്ടത്തില്‍ പ്രകടനം കൊണ്ട് വിസ്‍മയിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനേതാവാണ് ജോജു ജോര്‍ജ്. ജോജുവിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളി സിനിമാപ്രേമികള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ എ കെ സാജന്‍ ആണ്. പുലിമട എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണ്. 

എ കെ സാജന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മുതിര്‍ന്ന ഛായാഗ്രാഹകന്‍ വേണുവാണ്. എ കെ സാജന്‍, വേണു, ജോജു ജോര്‍ജ് കൂട്ടുകെട്ടില്‍ നിന്നും ഒരു മികച്ച ചിത്രം തന്നെയാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്. അതിനായുള്ള കാത്തിരിപ്പിലുമാണ് അവര്‍. ചെമ്പന്‍ വിനോദ്, ലിജോ മോൾ, ജാഫർ ഇടുക്കി, ജിയോ ബേബി, ബാലചന്ദ്ര മേനോൻ, ജോണി ആന്റണി, കൃഷ്ണ പ്രഭ, സോന നായർ എന്നിവര്‍ക്കൊപ്പം മലയാളത്തിലെ മറ്റ് നിരവതി അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നു. മ്യൂസിക് ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൻ, മാർക്കറ്റിങ് ഒബ്സ്ക്യുറ.

ALSO READ : കിരീടത്തേക്കാള്‍ ഞെട്ടിച്ച രണ്ടാം സ്ഥാനം; ശോഭയെയും ജുനൈസിനെയും മറികടന്ന് റെനീഷ

WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും