കലാഭവന്‍ ഷാജോണ്‍ വീണ്ടും പൊലീസ്; ദേവ് മോഹന്‍ നായകനാവുന്ന 'പുള്ളി' നാളെ മുതല്‍

Published : Dec 07, 2023, 06:55 PM IST
കലാഭവന്‍ ഷാജോണ്‍ വീണ്ടും പൊലീസ്; ദേവ് മോഹന്‍ നായകനാവുന്ന 'പുള്ളി' നാളെ മുതല്‍

Synopsis

പ്രധാന വേഷത്തില്‍ ഇന്ദ്രന്‍സും

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന "പുള്ളി "എന്ന ചിത്രം നാളെ തീയറ്ററുകളിലെത്തും. ദേവ് മോഹൻ നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗൻ, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.

ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ബിജിബാൽ ആണ്. ഛായാഗ്രഹണം ബിനുകുര്യൻ. ദീപു ജോസഫാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. കോ പ്രൊഡ്യൂസർ : ലേഖ ഭാട്ടിയ, ത്രിൽസ് : വിക്കി മാസ്റ്റർ, കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ ബിജു.കെ.തോമസ്. ട്രെയിലർ, ടീസർ, സ്പെഷ്യൽ ട്രാക്‌സ്: മനുഷ്യർ, അസോസിയേറ്റ് ഡയറക്ടർ: എബ്രഹാം സൈമൺ. ഫൈനൽ മിക്സിങ്: ഗണേഷ് മാരാർ. കളറിസ്റ്റ്: ലിജു പ്രഭാകർ. വിഎഫ്എക്സ്: മാഗസിൻ മീഡിയ. ഡിസൈൻ: സീറോ ക്ളോക്ക്, പി.ആർ.ഒ: എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്.

ALSO READ : 'ആന്‍റണി'യിലെ വിവാദരംഗം; ആദ്യ പ്രതികരണവുമായി നിര്‍മ്മാതാക്കള്‍

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്