
പുനീത് രാജ്‍കുമാര്‍ (Puneeth Rajkumar) നായകനായ ചിത്രം 'ജെയിംസ്' തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അകാലത്തില്‍ പൊലിഞ്ഞ താരത്തിന്റെ അവസാന ചിത്രത്തിന് വൻ വരവേല്‍പ് നല്‍കുകയാണ് ആരാധകര്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നതും. പുനീത് രാജ്‍കുമാറിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരുന്ന മറ്റൊരു ചിത്രമായ 'ദ്വൈത്വ'യുടെ ഭാവിയെന്തായിരിക്കും എന്ന ആശങ്കയിലാണ് ആരാധകര്‍ ഇപ്പോള്‍.
അക്ഷരാര്‍ഥത്തില്‍ കന്നഡ സിനിമാ ലോകത്തെ ആഘോഷമായിരുന്നു പുനീത് രാജ്‍കുമാര്‍. നാല്‍പ്പത്തിയാറാം വയസില്‍ മരണം പുനീത് രാജ്‍കുമാറിനെ തട്ടിയെടുത്തു. പുനീത് രാജ്‍കുമാര്‍ കന്നഡ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് നായകനായി നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു മരണമെത്തിയത്. 'ജയിംസ്', 'ദ്വൈത്വ' എന്നീ ചിത്രങ്ങളായിരുന്നു അപ്പോള്‍ പുനീത് രാജ്‍കുമാറിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ഇതില്‍ 'ജെയിംസ്' എന്ന ചിത്രത്തിന്റെ ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. പുനീത് രാജ്‍കുമാറിന്റെ സഹോദരൻ ശിവ്‍രാജ്‍കുമാര്‍ ആയിരുന്നു 'ജെയിംസി'ന് ഡബ് ചെയ്‍തത്. ഒടുവില്‍ ഇപ്പോള്‍ ചിത്രം പ്രദര്‍ശനത്തിന് എത്തി മികച്ച പ്രതികരണം സ്വന്തമാക്കിക്കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ 'ദ്വൈത' ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നില്ല. പവൻ കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രം 'ദ്വൈത്വ'യില്‍ പുനീത് രാജ്‍കുമാറിന്റെ നായികയായി തൃഷയെ പ്രഖ്യാപിച്ചിരുന്നു. ഫസ്റ്റ് ലുക്ക് ടീസറും ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. ഇനി മറ്റാരെങ്കിലും ചിത്രം പൂര്‍ത്തിയാക്കുമോ അതോ ഉപേക്ഷിക്കുമോയെന്നാണ് അറിയേണ്ടത്. 'ദ്വൈത' എന്ന ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
'ജെയിംസ്' എന്ന ചിത്രം കിഷോര്‍ പതികൊണ്ടയാണ് നിര്‍മിക്കുന്നത്. കിഷോര്‍ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. ചരണ്‍ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപു എസ് കുമാറാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
ചേതൻ കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. പ്രിയ ആന്ദ്, അരുണ്‍ പ്രഭാകര്‍, ശ്രീകാന്ത്, ആര്‍ ശരത്‍കുമാര്‍ ഹരീഷ് പേരടി, തിലക് ശേഖറ്‍, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, അവിനാശ്, സധു കോകില, ചിക്കണ്ണ, സുചേന്ദ്ര പ്രസാത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ 'ജെയിംസി'ല്‍ അഭിനയിക്കുന്നുണ്ട്. സ്വാമി ജെ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എന്തായാലും 'ജെയിംസ്' ചിത്രം ഏറ്റെടുത്ത് അവിസ്‍മരണീയമാക്കുകയാണ് ആരാധകര്‍.
ബാലതാരമായി വന്ന് കന്നഡ സിനിമാ ലോകത്തിന്റെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് പുനീത് രാജ്‍കുമാര്‍. ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകൻ എന്ന നിലയില്‍ ആദ്യം പ്രേക്ഷകരുടെ അരുമയായ പുനീത് രാജ്‍കുമാര്‍ മുതിര്‍ന്നശേഷം വളരെ പെട്ടെന്നാണ് പവര്‍ സ്റ്റാറായി മാറിയത്. പുനീത് രാജ്‍കുമാര്‍ കന്നഡ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് നായകനായി മാറി. നാല്‍പ്പത്തിയാറാം വയസില്‍ അകാലത്തില്‍ പുനീത് രാജ്‍കുമാര്‍ അന്തരിച്ചത് ഇന്നും പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.
പുനീത് രാജ്‍കുമാറിന്റേതായി 'യുവരത്‌ന'യെന്ന ചിത്രമാണ് അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. അച്ഛൻ രാജ്‍കുമാര്‍ അഭിനയിച്ച ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ പുനീത് രാജ്‍കുമാര്‍ 'അപ്പു'വിലൂടെയാണ് നായകനായി പ്രേക്ഷകരുടെ പ്രിയം നേടിയത്. അപ്പുവെന്ന വിളിപ്പേരും കിട്ടി. ദിനേശ് ബാബുവിന്റെ 'അഭി'യെന്ന ചിത്രവും ഹിറ്റായതോടെ പുനീത് രാജ്‍കുമാര്‍ മുൻനിര നായകനായി. 2017ൽ പുറത്തിറങ്ങിയ 'രാജകുമാര'യെന്ന ചിത്രം കന്നഡത്തിലെ സർവകാല ബോക്സ് ഓഫീസ് റെക്കോഡുകളും സ്വന്തമാക്കി. യാഷിന്റെ 'കെജിഎഫ്' എന്ന ചിത്രം മാത്രമാണ് 'രാജകുമാര'യെ മറികടന്നത്. വീണ്ടും ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുമായി വരാനിരിക്കെയായിരുന്നു 2021 ഒക്ടോബര്‍ 29ന് പുനീത് രാജ്‍കുമാര്‍ മരിച്ചത്.