James : പുനീത് രാജ്‍കുമാര്‍ ചിത്രം 'ജെയിംസ്' , റെക്കോര്‍ഡ് സ്‍ക്രീനിംഗും, വൻ അഡ്വാൻസ് ബുക്കിംഗും

Web Desk   | Asianet News
Published : Mar 15, 2022, 11:47 AM IST
James : പുനീത് രാജ്‍കുമാര്‍ ചിത്രം 'ജെയിംസ്' ,  റെക്കോര്‍ഡ് സ്‍ക്രീനിംഗും, വൻ അഡ്വാൻസ് ബുക്കിംഗും

Synopsis

പുനീത് രാജ്‍കുമാര്‍ ചിത്രം 'ജെയിംസിന്' (James) വൻ വരവേല്‍പ് നല്‍കാൻ ആരാധകര്‍.

\ പുനീത് രാജ്‍കുമാര്‍ നായകനായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണ് 'ജെയിംസ്' (James). ചേതന്‍ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ജെയിംസ്' എന്ന ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ അത് കാണാൻ പുനീത് രാജ്‍കുമാര്‍ ഇല്ലല്ലോ എന്ന സങ്കടത്തിലാണ് ആരാധകര്‍. അകാലത്തിൽ പൊലിഞ്ഞ കന്നഡ നടൻ പുനീത് രാജ്‍കുമാറിന്റെ 'ജെയിംസി'ന് മികച്ച സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍.

സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കി ചെയ്‍ത മാസ് എന്റർടെയ്‍നറാണ്. പുനീതിന്റെ ജന്മദിനമായ മാര്‍ച്ച് 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. പുനീത് രാജ്‍കുമാര്‍ ചിത്രം നാലായിരത്തിലധികം സ്‍ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുക. ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് സ്‍ക്രീനിംഗാണ് 'ജെയിംസി'ന് ലഭിക്കുന്നത്. ഒരാഴ്‍ചത്തേയ്‍ക്ക് മറ്റ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് കന്നഡ സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.  ബാംഗ്ലൂരില്‍ 'ജെയിംസ്' ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗില്‍ നിന്നായി അറന്നൂറ്റിയഞ്ചിലധികം ഷോകളില്‍ നിന്നായി  2.64 കോടി ലഭിച്ചിട്ടുണ്ട്. മൈസൂരില്‍ 77 ഷോകളില്‍ നിന്നായി 44 ലക്ഷം രൂപയുമാണ് അഡ്വാൻസ് ബുക്കിംഗായി ലഭിച്ചിരിക്കുന്നത്.

കിഷോര്‍ പതികൊണ്ടയാണ് ചിത്രം നിര്‍മിക്കുന്നത്. കിഷോര്‍ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. ചരണ്‍ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപു എസ് കുമാറാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ചേതൻ കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. പ്രിയ ആന്ദ്, അരുണ്‍ പ്രഭാകര്‍, ശ്രീകാന്ത്, ആര്‍ ശരത്‍കുമാര്‍ ഹരീഷ് പേരടി, തിലക് ശേഖറ്‍, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, അവിനാശ്, സധു കോകില, ചിക്കണ്ണ, സുചേന്ദ്ര പ്രസാത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ 'ജെയിംസി'ല്‍ അഭിനയിക്കുന്നുണ്ട്. സ്വാമി ജെ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എന്തായാലും 'ജെയിംസ്' ചിത്രം ഏറ്റെടുത്ത് അവിസ്‍മരണീയമാക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ