ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഡീല്‍, തുക കേട്ട് ഞെട്ടി സിനിമ ലോകം; ഉത്തരേന്ത്യയില്‍ 'പുഷ്പ 2' വിറ്റുപോയി

Published : Apr 19, 2024, 09:22 AM IST
ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഡീല്‍, തുക കേട്ട് ഞെട്ടി സിനിമ ലോകം; ഉത്തരേന്ത്യയില്‍ 'പുഷ്പ 2' വിറ്റുപോയി

Synopsis

അല്ലു അർജുൻ്റെ പുഷ്പയുടെ രണ്ടാം ഭാഗം അനിൽ തദാനി വിതരണത്തിന് എടുത്തുവെന്നാണ് പിങ്ക്വില്ലയുടെ റിപ്പോർട്ട് അവകാശപ്പെടുന്നു.

ഹൈദരാബാദ്: ടോളിവുഡ് താരം അല്ലു അർജുൻ നായകനായി എത്തി 2021 റിലീസായ പുഷ്പ: ദ റൈസ് പാർട്ട് 1 ഒരു ഫിനോമിനല്‍ ഹിറ്റായിരുന്നു. സുകുമാർ സംവിധാനം ചെയ്ത ചിത്രം പാന്‍ ഇന്ത്യന്‍ ഹിറ്റായി. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുഷ്പ2 ദ റൂള്‍ ഒരുങ്ങുകയാണ്. അല്ലുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പുത്തന്‍ ലുക്കിലുള്ള അല്ലുവിന്‍റെ ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 

ഇതോടെ അല്ലു അർജുൻ്റെ മാഗ്നം ഓപ്പസം എന്ന് വിളിക്കാവുന്ന ചിത്രത്തിന്‍റെ ഹൈപ്പ് വാനോളം ഉയര്‍ന്നു. മൈത്രി മൂവി മേക്കഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഉത്തരേന്ത്യൻ വിതരണാവകാശം വിറ്റതാണ് ഇപ്പോള്‍ വന്‍ വാര്‍ത്തായാകുന്നത്. 

അല്ലു അർജുൻ്റെ പുഷ്പയുടെ രണ്ടാം ഭാഗം അനിൽ തദാനി വിതരണത്തിന് എടുത്തുവെന്നാണ് പിങ്ക്വില്ലയുടെ റിപ്പോർട്ട് അവകാശപ്പെടുന്നു. 200 കോടി രൂപയുടെ റെക്കോർഡ് ബ്രേക്കിംഗ് പ്രീ-റിലീസ് കറാറിലാണ് പുഷ്പ 2 ഉത്തരേന്ത്യൻ തിയറ്റർ അവകാശം ചലച്ചിത്ര വിതരണക്കാരനായ അനിൽ തദാനി സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

“പുഷ്പ 2 ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമയാണ്, പ്രീ-റിലീസ് ബിസിനസിനെ സംബന്ധിച്ചിടത്തോളം ഓള്‍ ടൈം റെക്കോഡാണ് 200 കോടി. തിയറ്റർ അവകാശം സ്വന്തമാക്കാൻ അനിൽ തദാനി 200 കോടി രൂപ മുൻകൂറായി പൂര്‍ണ്ണമായും നല്‍കിയാണ് ചിത്രം വിതരണത്തിന് എടുക്കുന്നത്" - ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതേ സമയം നിര്‍മ്മാതാക്കള്‍ക്ക് വന്‍ ലാഭമാണ് ഈ ഡീല്‍ എന്നാണ് ടോളിവുഡിലെ സംസാരം. 200 കോടിക്ക് അടുത്താണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ്. അത് ചിത്രം റിലീസാകും മുന്‍പ് തന്നെ പുഷ്പ 2 തിരിച്ചുപിടിച്ചുവെന്നാണ് സംസാരം. അതേ സമയം ഒടിടി ഡീല്‍ അടക്കം ഇതിനകം ലോക്കായതിനാല്‍ പുഷ്പ 2 ടേബിള്‍ പ്രോഫിറ്റോടെയാണ് വരുന്ന ആഗസ്റ്റ് 15ന് റിലീസാകുക എന്നാണ് വിവരം.

മകനൊപ്പം വിദേശത്ത് വിഷു ആഘോഷിച്ച് അർച്ചന; ചിത്രങ്ങൾ പങ്കിട്ടു

വിഷു സ്പെഷ്യലാണെന്ന് ഷഫ്‌ന; അടിപൊളിയെന്ന് ആരാധകർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഫുവാദ് പനങ്ങായ് നിർമ്മിച്ച ആദ്യചിത്രം; 'വേറെ ഒരു കേസ്' രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
രാവിലെ ആശ്വാസം, വൈകിട്ട് തിരിച്ചടി; ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല