'റിലീസിന് മുന്‍പ് കഥ ചോരരുത്'; ഇതുവരെ ഒരു സംവിധായകനും നടന്നിട്ടില്ലാത്ത വഴിയേ സഞ്ചരിച്ച് സുകുമാര്‍

Published : May 31, 2024, 03:56 PM IST
'റിലീസിന് മുന്‍പ് കഥ ചോരരുത്'; ഇതുവരെ ഒരു സംവിധായകനും നടന്നിട്ടില്ലാത്ത വഴിയേ സഞ്ചരിച്ച് സുകുമാര്‍

Synopsis

ചിത്രത്തിന് ഒരു മൂന്നാം ഭാ​ഗം ഉണ്ടായേക്കാനുള്ള സാധ്യത അല്ലു അര്‍ജുന്‍ തന്നെ നേരത്തെ പങ്കുവച്ചിരുന്നു

ബാഹുബലി, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ക്കായി രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ഉയര്‍ന്ന കാത്തിരിപ്പ് നാം കണ്ടിട്ടുള്ളതാണ്. സമാന രീതിയിലുള്ള കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പുഷ്പ 2. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രേക്ഷകര്‍ക്കിടയിലുള്ള വലിയ കാത്തിരിപ്പ് അണിയറക്കാരില്‍ സൃഷ്ടിച്ചിരിക്കുന്ന ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ട്. റിലീസിന് മുന്‍പ് കഥ ലീക്ക് ആവാതെ നോക്കുക എന്നതാണ് ഒരു വെല്ലുവിളി. ഇപ്പോഴിതാ അതിനായി സംവിധായകന്‍ സുകുമാര്‍ സ്വീകരിച്ചിരിക്കുന്ന വേറിട്ട വഴി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.

റിലീസിന് മുന്‍പ് ക്ലൈമാക്സ് ചോരരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ വ്യത്യസ്തമായ രണ്ട് ക്ലൈമാക്സുകളാണ് സംവിധായകന്‍ സുകുമാര്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തിയറ്ററുകളില്‍ ഒരു ക്ലൈമാക്സ് മാത്രമാണ് ഉണ്ടാവുക. കഥ ചോരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് രണ്ട് ക്ലൈമാക്സ് രം​ഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണ സ്ഥലത്ത് ക്രൂ അം​ഗങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിവച്ച് ആയിരുന്നു ഷൂട്ടിം​ഗ് നടത്തിയത്. 

അതേസമയം ചിത്രത്തിന് ഒരു മൂന്നാം ഭാ​ഗം ഉണ്ടായേക്കാനുള്ള സാധ്യത അല്ലു അര്‍ജുന്‍ തന്നെ നേരത്തെ പങ്കുവച്ചിരുന്നു. തീര്‍ച്ഛയായും നിങ്ങള്‍ക്ക് ഒരു മൂന്നാം ഭാ​ഗം പ്രതീക്ഷിക്കാനാവും. പുഷ്പ ഒരു ഫ്രാഞ്ചൈസിയാക്കി മാറ്റണമെന്നുണ്ട് ഞങ്ങള്‍ക്ക്. അതിനായുള്ള ആശയങ്ങളും ഞങ്ങളുടെ പക്കല്‍ ഉണ്ട്, വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു. മൂന്നാം ഭാ​ഗത്തില്‍ ജ​ഗപതി ബാബു ആയിരിക്കും പ്രതിനായകനെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഉത്തരേന്ത്യന്‍ വിതരണാവകാശത്തിലും ഒടിടി അവകാശത്തിലുമൊക്കെ റെക്കോര്‍ഡ് ഡീലുകളാണ് പുഷ്പ 2 നേടിയിരിക്കുന്നത്. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ്.

ALSO READ : സിനിമയ്ക്ക് മുന്‍പേ അനിമേഷന്‍; പുതുമയുമായി പ്രഭാസിന്‍റെ 'കല്‍ക്കി 2898 എഡി', ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്