
ഹൈദരാബാദ്: ഫഹദ് ഫാസിലിന്‍റെ നാല്‍പ്പത്തിയൊന്നാം ജന്മദിനത്തില്‍ ഗംഭീര അപ്ഡേറ്റുമായി പുഷ്പ 2 ടീം. ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന വില്ലന്‍ കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുഷ്പ 2 ടീം പുറത്തുവിട്ടിരിക്കുന്നത്. ഫഹദിന് ജന്മദിനാശംസകളും നേരുന്നുണ്ട് ഇവര്‍.
ചെറിയ സ്ക്രീന്‍ ടൈംമിലും പുഷ്പ ആദ്യഭാഗത്ത് ഗംഭീര പ്രകടനമാണ് ഫഹദ് നടത്തിയത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്രാക്ക് ടോളിവുഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2 ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലം 6 കോടിയാണ് പ്രതിഫലം. ആദ്യ ഭാഗത്തിലെ അഭിനയത്തിന് ഫഹദിന് ലഭിച്ചത് 5 കോടിയാണെന്നായിരുന്ന വിവരം.
പുഷ്പ സീരിസ് സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്. അല്ലു അര്‍ജ്ജുനാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദാണ്.
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള സീക്വല്‍ ആണ് പുഷ്പ 2. ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സിനിമ ഓഡിയോ റൈറ്റ്സ് ഇനത്തില്‍ നേടിയിരിക്കുന്ന തുക ഇപ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്.
പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ഓഡിയോ റൈറ്റ്സില്‍ ഒരു ചിത്രം ഇതുവരെ നേടിയിട്ടുള്ളതില്‍ ഏറ്റവും വലിയ തുകയാണ് ഇത്. 65 കോടിയാണ് പുഷ്പ 2 ന് ലഭിച്ചിരിക്കുന്ന ഓഡിയോ റൈറ്റ്സ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ഒന്നാം ഭാഗം പാന്‍ ഇന്ത്യ ഹിറ്റായിരുന്നു. ഏതാണ്ട് 400 കോടിയിലേറെ ചിത്രം കളക്ഷന്‍ നേടിയെന്നാണ് വിവരം.
'നിങ്ങളെപ്പോലെ മറ്റൊരാളില്ല': ഫഹദിനെ ചേര്‍ത്ത് പിടിച്ച് ജന്മദിനാശംസയുമായി നസ്രിയ
അത് ന്യൂഡ് ഫോട്ടോഷൂട്ടല്ലെന്ന് പലരും മനസിലാക്കിയത് പിന്നീട്; വെളിപ്പെടുത്തി ശ്രുതി രജനികാന്ത്