'പുഷ്‍പരാജ്' ആവാന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് അല്ലു; 'പുഷ്‍പ 2' പുതിയ ഷെഡ്യൂള്‍ വിശാഖപട്ടണത്ത്

Published : Jan 20, 2023, 12:21 PM IST
'പുഷ്‍പരാജ്' ആവാന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് അല്ലു; 'പുഷ്‍പ 2' പുതിയ ഷെഡ്യൂള്‍ വിശാഖപട്ടണത്ത്

Synopsis

എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ വീണ്ടുമെത്തും

കൊവിഡാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് തെലുങ്ക് ചിത്രം പുഷ്‍പ ദ് റൈസ്. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന്‍റെ പല ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്. വിശേഷിച്ചും ഹിന്ദി പതിപ്പ്. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ സീക്വല്‍ ആയ പുഷ്‍പ ദ് റൂളിന്‍റെ പുതിയ ഷെഡ്യൂള്‍ വിശാഖപട്ടണത്ത് ആരംഭിച്ചിരിക്കുകയാണ്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന്‍ ഇന്നലെ വൈകിട്ട് ചിത്രീകരണ സംഘത്തിനൊപ്പം ജോയിന്‍ ചെയ്തു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് ആയിരുന്നു രണ്ടാം ഭാഗത്തിന്‍റെ പൂജ ചടങ്ങുകള്‍ നടന്നത്. ആദ്യ ഭാഗം വന്‍ വിജയം നേടിയതുകൊണ്ടുതന്നെ മുന്‍പ് കെജിഎഫ് സീക്വലിന് ഉണ്ടായിരുന്നതുപോലെ ഒരു പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് പുഷ്പ 2 നായും ഉണ്ട്. ഇത് മനസിലാക്കി ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്‍പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ വീണ്ടുമെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടില്ല. രശ്മിക മന്ദാനയാണ് രണ്ടാം ഭാഗത്തിലെയും നായിക. തെലുങ്ക് സിനിമാലോകം വലിയ പ്രതീക്ഷയോടെ കാണുന്ന അപ്കമിംഗ് പ്രോജക്റ്റുകളില്‍ ആദ്യ സ്ഥാനങ്ങളിലാണ് പുഷ്പ 2.

ALSO READ : 'കൊട്ട മധുവില്‍ ഒരു ശതമാനം പോലും പൃഥ്വിരാജ് ഇല്ല'; 'കാപ്പ'യിലെ പ്രകടനത്തെക്കുറിച്ച് രഞ്ജിത്ത് ശങ്കര്‍

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ