പുഷ്പ 2 ഒടുവില്‍ ഒടിടിയില്‍, വന്‍ സര്‍പ്രൈസ്: അവസാനം നേടിയ കളക്ഷന്‍ വിവരം പുറത്ത്!

Published : Jan 31, 2025, 04:05 PM IST
പുഷ്പ 2 ഒടുവില്‍ ഒടിടിയില്‍, വന്‍ സര്‍പ്രൈസ്: അവസാനം നേടിയ കളക്ഷന്‍ വിവരം പുറത്ത്!

Synopsis

പുഷ്പ 2 ദി റൂൾ ഒടിടിയിൽ എത്തി, ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്ത ചിത്രം ഒടുവില്‍ ഒടിടിയില്‍.

ഹൈദരാബാദ്: കാത്തിരുന്ന് പുഷ്പ 2 ദ റൂള്‍ ഒടിടിയില്‍ എത്തി. നെറ്റ്ഫ്ലിക്സിലാണ് 3 മണിക്കൂര്‍ 44 മിനുട്ട് ദൈര്‍ഘ്യമുള്ള പടം സ്ടട്രീം ചെയ്യാന്‍ തുടങ്ങിയത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ വന്‍ ഒടിടി ഡീലാണ് പുഷ്പ 2 നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും നെറ്റ്ഫ്ലിക്സും തമ്മില്‍ നടന്നത് എന്നാണ് വിവരം. അതിനിടയില്‍ തന്നെ ചിത്രം തീയറ്റര്‍ റണ്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ അവസാന കളക്ഷന്‍ കണക്കുകള്‍ ഇതോടെ ലഭ്യമായിട്ടുണ്ട്. 

അല്ലു അർജുൻ നായകനായ ചിത്രം ബാഹുബലി 2-നെ പിന്തള്ളി ഇന്ത്യയിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ചരിത്രം സൃഷ്ടിച്ചു. ചിത്രത്തിന്‍റെ ഗ്രോസ് കളക്ഷന്‍ ഇന്ത്യയിൽ 1381 കോടിയാണ്. ആഗോളതലത്തിൽ, ദംഗൽ, ബാഹുബലി 2 എന്നിവയ്ക്ക് പിന്നിൽ മൂന്നാമതാണ് കളക്ഷനില്‍ ചിത്രം. മൊത്തം 1642 കോടി കോടിയാണ് ചിത്രത്തിന്‍റെ ഗ്രോസ് എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പുഷ്പ 2 ഡിസംബര്‍ 5ന് ആരംഭിച്ച ബോക്സോഫീസ് തേരോട്ടത്തില്‍ നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ ഇതിനകം തകര്‍ത്തിട്ടുണ്ട്. ഇന്ത്യയിലെ ഒരു സിനിമയുടെ ഏറ്റവും റിലീസ് ഡേ കളക്ഷന്‍, ഏറ്റവും കൂടിയ വാരാന്ത്യ കളക്ഷന്‍, ഏറ്റവും മികച്ച ഫസ്റ്റ് ആഴ്‌ച എന്നിങ്ങനെ വിവിധ റെക്കോ‍ഡുകള്‍ ഈ പട്ടികയില്‍ പെടുന്നു. 

1. ഏറ്റവും ഉയർന്ന ആദ്യ ദിവസത്തെ കളക്ഷന്‍ (ഇന്ത്യ) - 191.50 കോടി
2. ഒരു ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ആദ്യ ദിനം (ലോകമെമ്പാടും) -  258 കോടി
3. ഏറ്റവും ഉയർന്ന ആദ്യ വാരാന്ത്യം (ഇന്ത്യ) - 428 കോടി
4. ഒരു ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ആദ്യ വാരാന്ത്യം (ലോകമെമ്പാടും) - 561 കോടി
5. ഏറ്റവും ഉയർന്ന ആദ്യ ആഴ്ച (ഇന്ത്യ) - 767 കോടി
6. ഒരു ഇന്ത്യൻ സിനിമയ്ക്ക് (ലോകമെമ്പാടും) ഏറ്റവും ഉയർന്ന ആദ്യ ആഴ്ച -  953 കോടി
7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രം - 898 കോടി (740 കോടി രൂപ നെറ്റ് കളക്ഷന്‍)
8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം - 1381 കോടി
9. ഏറ്റവും വേഗത്തിൽ  ഇന്ത്യയിൽ 1000 കോടി - 11 ദിവസം
10. ഏറ്റവും വേഗത്തിൽ  ലോകമെമ്പാടും 1000 കോടി നേടിയ ഇന്ത്യന്‍ ചിത്രം- 8 ദിവസം
11. ഏറ്റവും വേഗത്തിൽ ലോകമെമ്പാടും 1500 കോടി - 22 ദിവസം
12. ആദ്യമായി 600 കോടിയും, 700 കോടിയും നെറ്റ് നേടുന്ന ഹിന്ദിചിത്രം.

വരുന്നത് സണ്ണി ഡിയോളിന്‍റെ 'പുഷ്‍പ'? 100 കോടി ബജറ്റില്‍ 'ജാട്ട്', റിലീസ് തീയതി പ്രഖ്യാപിച്ചു

പുഷ്പ 2 ഒടിടി റിലീസ് ഉടൻ; വന്‍ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്, റിലീസ് തീയതി എപ്പോള്‍ !

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്