Pushpa Kerala Release : മലയാളം പതിപ്പ് ഒരു ദിവസം വൈകും; 'പുഷ്‍പ'യുടെ കേരള റിലീസിന് തമിഴ് പതിപ്പ്

Published : Dec 16, 2021, 11:11 PM IST
Pushpa Kerala Release : മലയാളം പതിപ്പ് ഒരു ദിവസം വൈകും; 'പുഷ്‍പ'യുടെ കേരള റിലീസിന് തമിഴ് പതിപ്പ്

Synopsis

കേരളത്തിലും മികച്ച ഇനിഷ്യല്‍ പ്രതീക്ഷിക്കപ്പെടുന്ന ചിത്രം

അല്ലു അര്‍ജുന്‍ (Allu Arjun) നായകനാവുന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ (Fahadh Faasil) തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നതിന്‍റെ പേരില്‍ വന്‍ ഹൈപ്പ് ലഭിച്ച ചിത്രമാണ് പുഷ്‍പ (Pushpa). സമീപകാലത്ത് തെലുങ്കില്‍ നിന്നുള്ള ഏറ്റവും വലിയ റിലീസ് തിയറ്ററുകളിലെത്തുന്നത് നാളെയാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മലയാളികളായ സിനിമാപ്രേമികള്‍ക്ക് ആദ്യദിനത്തില്‍ മലയാളം പതിപ്പ് കാണാനാവില്ല. മറിച്ച് തമിഴ് പതിപ്പ് ആവും കേരളത്തില്‍ റിലീസ് ദിനത്തില്‍ പ്രദര്‍ശിപ്പിക്കുക. 

ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടതിനൊപ്പമാണ് വിതരണക്കാര്‍ ഈ വിവരവും അറിയിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം അവരുടെ ക്ഷമാപണവുമുണ്ട്. "എല്ലാ അല്ലു അര്‍ജുന്‍ ആരാധകരോടും, ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്‍റെ ചിത്രം പുഷ്‍പ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബര്‍ 17ന് കേരളത്തിലെ തിയറ്ററുകളില്‍ എത്തും. തമിഴ് പതിപ്പാണ് എത്തുക. മലയാളം പതിപ്പ് സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായും ക്ഷമ ചോദിക്കുന്നു. ഒരു ദിവസത്തിനു ശേഷം 18-ാം തീയതി ശനിയാഴ്ച മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിക്കും. ഈ ചിത്രം നിങ്ങളെ വശീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്", ഇ 4 എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കേരളത്തില്‍ 254 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. കേരളത്തില്‍ മികച്ച ഇനിഷ്യല്‍ ലഭിക്കുന്ന തെലുങ്ക് താരമാണ് അല്ലു അര്‍ജുന്‍. ഇക്കുറി ഫഹദിന്‍റെ സാന്നിധ്യം കൂടിയുള്ളതിനാല്‍ കളക്ഷനിലും അത് പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് ചലച്ചിത്രവ്യവസായം. ചിത്രത്തില്‍ പ്രതിനായകന്‍റെ റോളിലാണ് ഫഹദ്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തല മൊട്ടയടിച്ച ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനില്‍, അനസൂയ ഭരദ്വാജ്, ഹരീഷ് ഉത്തമന്‍ തുടങ്ങി വലിയ താരനിര എത്തുന്നുണ്ട്. രശ്‍മിക മന്ദാനയാണ് നായിക. അതേസമയം കര്‍ണ്ണാടകത്തില്‍ ചിത്രത്തിന്‍റെ കന്നഡ പതിപ്പിന് പ്രദര്‍ശനം കുറവാണെന്ന് ചൂണ്ടിക്കാട്ടി അവിടുത്തെ സിനിമാപ്രേമികള്‍ ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.

കേരള തിയറ്റര്‍ ലിസ്റ്റ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ